ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച് ഭർത്താവ്
- Published by:Sneha Reghu
- news18-malayalam
Last Updated:
വീട്ടുജോലിക്കാരിയായ ഭാര്യ ജോലിയ്ക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ദിനേശ് ശാരീരിക ബന്ധത്തിന് ക്ഷണിച്ചത്
മുംബൈ: ശാരീരിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. മുംബൈ ചെമ്പൂരില്‍ താമസിക്കുന്ന ദിനേശ് അവ്ഹാദ്(46) ആണ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ
വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട്ടുജോലിക്കാരിയായ ഭാര്യ ജോലിയ്ക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ദിനേശ് ശാരീരിക ബന്ധത്തിന് ക്ഷണിച്ചത്. എന്നാൽ, ജോലിക്ക് പോകാൻ വൈകുമെന്നതിനാൽ യുവതി വിസമ്മതിച്ചു. ഇതിനെ തുടർന്ന് ദിനേശ് ഭാര്യയുമായി തർക്കത്തിലായി.
ഇതിനിടെ ഭാര്യ ദേഷ്യത്തില്‍ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ സ്വയം ദേഹത്തൊഴിച്ചു. ഇതിനുപിന്നാലെ ദിനേശ് സ്റ്റൗവില്‍നിന്ന് കടലാസ് കത്തിച്ച് ഭാര്യയുടെ ദേഹത്തേക്ക് എറിയുകയായിരുന്നു. ഭാര്യയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
advertisement
ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദിനേശിനെ അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കൊലപാതകശ്രമം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Location :
Mumbai,Maharashtra
First Published :
June 01, 2025 4:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച് ഭർത്താവ്