Breaking| Bineesh Kodiyeri| ബിനീഷ് കോടിയേരിയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തു

Last Updated:

കള്ളപ്പണക്കേസിന് പുറമെയാണ് ലഹരിമരുന്ന് കേസിലും ബിനീഷ് കോടിയേരി കസ്റ്റഡിയിലാകുന്നത്.

ബെംഗളൂരു: ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിലെടുത്തു. ബിനീഷ് കഴിയുന്ന പരപ്പന അഗ്രഹാര ജയിലിൽ എത്തിയാണ് എൻസിബി ഉദ്യോഗസ്ഥർ ബിനീഷിനെ കസ്റ്റഡിയിലെടുത്തത്.  തുടർന്ന് ബംഗളൂരിലെ എൻ സി ബി ആസ്ഥാനത്ത് ബിനീഷിനെ എത്തിച്ചു. ഈ മാസം 20വരെ ബിനീഷിനെ എൻസിബി കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. എൻസിബി ബെംഗളൂരു മേധാവി അമിത് ഗാവടെ ഇക്കാര്യം ന്യൂസ് 18നോട് സ്ഥിരീകരിച്ചു.
കഴി‍ഞ്ഞ ആഗസ്റ്റ് മാസം എൻസിബി രജിസ്റ്റർ ചെയ്ത കേസിലാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്.  കള്ളപ്പണ കേസിന് പുറമെയാണ് ലഹരിമരുന്ന് കേസിലും ബിനീഷ് കോടിയേരി കസ്റ്റഡിയിലാകുന്നത്. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം എൻസിബി കൂടി കേസെടുത്താൽ ബിനീഷിന് ജാമ്യം ലഭിക്കാനുള്ള പഴുതടയും. രണ്ട് മലയാളികളടക്കം മൂന്നുപേരെ പ്രതികളാക്കിയാണ് ആഗസ്റ്റില്‍ എന്‍സിബി മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
advertisement
ബിനീഷിന്റെ സുഹൃത്തും മലയാളിയുമായ അനൂപ് മുഹമ്മദ്,   റിജേഷ് രവീന്ദ്രൻ എന്നിവർ കന്നഡ സീരിയൽ നടി അനിഖയ്ക്കൊപ്പം ലഹരിക്കേസിൽ അറസ്റ്റിലായതിനെ തുടർന്നുള്ള അന്വേഷണമാണ് ബിനീഷിലെത്തിയത്. രണ്ടാംപ്രതിയായ അനൂപിന്റെ മൊഴിയാണ് ബിനീഷിന് കുരുക്കായത്.  ലഹരി ഇടപാട് കേന്ദ്രമായ ഹോട്ടൽ തുടങ്ങാൻ പണം നൽകിയത് ബിനീഷ് ആണെന്ന് കണ്ടെത്തിയത് കേസിൽ നിർണായകമായി. തുടർന്ന് താൻ ബിനീഷിന്റെ ബിനാമി മാത്രമാണെന്ന് അനൂപ് മുഹമ്മദ് മൊഴി നൽകിയതും നിർണായകമായി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Breaking| Bineesh Kodiyeri| ബിനീഷ് കോടിയേരിയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തു
Next Article
advertisement
ഭക്ഷണം കഴിക്കില്ല; ദിവസവും 7-8 ലിറ്റർ എഞ്ചിൻ ഓയിൽ അകത്താക്കും; കർണാടക സ്വദേശിയായ 'ഓയിൽ' കുമാർ
ഭക്ഷണം കഴിക്കില്ല; ദിവസവും 7-8 ലിറ്റർ എഞ്ചിൻ ഓയിൽ അകത്താക്കും; കർണാടക സ്വദേശിയായ 'ഓയിൽ' കുമാർ
  • കർണാടക സ്വദേശി 'ഓയിൽ കുമാർ' ദിവസവും 7-8 ലിറ്റർ എഞ്ചിൻ ഓയിൽ കുടിക്കുന്നതായി റിപ്പോർട്ട്.

  • മുപ്പത് വർഷത്തിലേറെയായി എഞ്ചിൻ ഓയിൽ മാത്രമാണ് ഇദ്ദേഹത്തിന്റെ ആഹാരക്രമത്തിൽ ഉൾപ്പെടുന്നത്.

  • ദശാബ്ദങ്ങളായി എഞ്ചിൻ ഓയിൽ കുടിച്ചിട്ടും, ഇദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല.

View All
advertisement