കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റ്: കർണാടക മുൻ എംഎൽഎയുടെ പേരക്കുട്ടി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

Last Updated:

അറസ്റ്റിലായവർ ഐഎസ് ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചതായും തീവ്രവാദ സംഘടനകൾക്കായി പണം സ്വരൂപിച്ചതായും പരിശോധനയിൽ കണ്ടെത്തി.

NIA
NIA
കാസർകോട്: കേരളത്തിലെ ഐ എസ് (ഇസ്ലാമിക് സ്റ്റേറ്റ്) റിക്രൂട്ട്മെന്റ് കേസിൽ കർണാടക മുൻ എം എൽ എയുടെ പേരകുട്ടി ഉൾപ്പടെ നാലുപേർ കൂടി അറസ്റ്റിൽ. മംഗളൂരു, ബെംഗളൂരു, ശ്രീനഗർ, ബന്ദിപ്പോറ എന്നിവിടങ്ങളിൽ എൻ ഐ എ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
ഉള്ളാളിലെ കോൺഗ്രസിന്റെ പരേതനായ മുൻ എം എൽ എ ബി എം ഇദ്ദിനപ്പയുടെ മകൻ ബി എം ബാഷയുടെ വീട്ടിൽ എൻ ഐ എ നടത്തിയ റെയ്ഡിലാണ് ഐഎസ് ആശയം പ്രചരിപ്പിച്ചതിന് ഒരാൾ അറസ്റ്റിലായത്. അമർ അബ്ദുൽ റഹ്മാനാണ് ഇവിടെ നിന്ന് അസ്റ്റിലായത്. ബെംഗളൂരുവിൽ നടത്തിയ പരിശോധനയിൽ ശങ്കർ വെങ്കടേഷ് പെരുമാൾ എന്ന അലി മുആവിയയും
ജമ്മു കശ്മീരിൽ നടന്ന പരിശോധനയിൽ ശ്രീനഗർ സ്വദേശി ഉബൈദ് ഹമീദ്, ബന്ദിപോര സ്വദേശി മുസമ്മിൽ ഹസ്സൻ ഭട്ട്
advertisement
എന്നിവരാണ് അറസ്റ്റിലായത്.
നാലിടങ്ങളിലും ഒരേ സമയത്തായിരുന്നു എൻ ഐ എ പരിശോധന നടത്തിയത്. അറസ്റ്റിലായവർ ഐഎസ് ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചതായും തീവ്രവാദ സംഘടനകൾക്കായി പണം സ്വരൂപിച്ചതായും പരിശോധനയിൽ കണ്ടെത്തി. ഇവരിൽനിന്നും ലാപ്ടോപ് മൊബൈൽ ഫോൺ തുടങ്ങിയവ എൻ ഐ എ പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിൽ മലപ്പുറം സ്വദേശി മുഹമ്മദ് അമീൻ എന്ന അബു യെദിയയെ തീവ്രവാദ ബന്ധം ആരോപിച്ച് എൻ ഐ എ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് അമീനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രതികൾക്കെതിരെ യു എ പി എ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി എൻ ഐ എ അറിയിച്ചു.
advertisement
കാസർഗോഡ് ജില്ലയിൽ നിന്ന് ഉൾപ്പെടെ കേരളത്തിൽ നിന്നും 21 പേർ നേരത്തെ സിറിയയിലെ ഐ എസ് കേന്ദ്രത്തിലെത്തിയിരുന്നു. കേസിൽ അന്വേഷണം തുടരുന്നതായും എൻഐഎ അറിയിച്ചു.
English Summary: The four members of the ISIS module arrested from Karnataka and Jammu and Kashmir on Wednesday were involved in spreading ISIS propaganda on social media and influencing the youth for armed Jihad, according to the intelligence sources. The module was also involved in radicalising Indian youth for armed Jihad, planning targeted assassination of select right-wing leaders, media personalities and mobilising funds for ISIS.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റ്: കർണാടക മുൻ എംഎൽഎയുടെ പേരക്കുട്ടി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement