കൊച്ചി : പോക്സോ കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി. എച്ച് . നാഗരാജു. കേസിൽ ഒന്നും രണ്ടും പ്രതികളായ റോയി വയലാട്ട് , സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ തളളിയ സാഹചര്യത്തിലാണ് പൊലീസ് നീക്കം. അതേ സമയം മൂന്നാം പ്രതിയായ അഞ്ജലി ദേവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
കേസിലെ ശാസ്ത്രീയ തെളിവെടുപ്പ് പൂർത്തിയായി. പോക്സോ കേസ് ആയതിനാൽ അന്വേഷണം ശക്തമാണെന്നും കമ്മിഷണർ വ്യക്തമാക്കി. ഹൈക്കോടതി വിധിക്കു ശേഷം റോയ് വയലാറ്റിൻറെ വീടുകളിൽ അടക്കം പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ ആയിട്ടില്ല . ഇയാൾ മുങ്ങിയിരിക്കുകയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട് . സൈജു തങ്കച്ചനെയും കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള അന്വേഷണം ശക്തമാക്കി.
READ ALSO- POCSO CASE | നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനും സുഹൃത്തിനും ജാമ്യമില്ല; അഞ്ജലിക്ക് മുന്‍കൂര്‍ ജാമ്യം
അതേ സമയം പോക്സോ കേസ് കെട്ടിച്ചമച്ചതാന്നെന്നായിരുന്നു നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് കോടതിയിൽ ബോധിപ്പിച്ചിരുന്നത്. തന്നോട് ശത്രുതയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനും ഇതിന് പിറകിലുണ്ടെന്നും റോയ് നല്കിയ മുൻകൂർ ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു. പരാതിക്കാർ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് ഹർജിയിൽ പറയുന്നത്. അതേസമയം പ്രതികളുടെ സഹായി അഞ്ജലിയാണ് തങ്ങളെ ഹോട്ടലിലേക്ക് എത്തിച്ചതെന്ന് പെൺകുട്ടിയുടെ അമ്മ മൊഴി നൽകിയിരുന്നു.
സംഭവത്തിൽ പ്രായ പൂർത്തിയാകാത്ത കുട്ടിയുടെ രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയട്ടുണ്ട്.
മോഡലുകളുടെ അപകടമരണ കേസിലെ പ്രതികളായ കൊച്ചിയിലെ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, ഷൈജു തങ്കച്ചൻ എന്നിവർക്കെതിരെ കഴിഞ്ഞ മാസമാണ് പോക്സോ കേസ് കേസെടുത്തത്. ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി . ഷൈജുവിൻ്റെ സുഹൃത്തായ മറ്റൊരു യുവതിയും കേസില്‍ പ്രതിയാണ്.
READ ALSO- Pocso Case| ‘ആ ആറു പേർ വേട്ടയാടുന്നു; ആത്മഹത്യ ചെയ്യില്ല, മരിച്ചാൽ ഇതു മരണ മൊഴിയായി കണക്കാക്കണം : പ്രതിയായ യുവതിയുടെ വീഡിയോ സന്ദേശം
കോഴിക്കോട് സ്വദേശിയായ യുവതിയും ഇവരുടെ 17 വയസുള്ള മകളുമാണ് പരാതിക്കാര്‍. 2021 ഒക്ടോബര്‍ 20ന് റോയ് വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നന്പര്‍ 18 ഹോട്ടലില്‍ വെച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് പരാതി. രാത്രി പത്ത് മണിക്ക് ഹോട്ടലിലെ പാര്‍ട്ടി ഹാളില്‍ വെച്ച് റോയ് വയലാട്ട് തന്നെയും മകളെയും കടന്നുപിടിച്ചുവെന്നും ഇത് രണ്ടാം പ്രതിയായ ഷൈജു തങ്കച്ചനും ഇയാളുടെ സുഹൃത്തായ അഞ്ജലി റീമ ദേവും മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് പരാതി.
വിവരം പുറത്തുപറഞ്ഞാല്‍ ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് മൂന്ന് പ്രതികളും ഭീഷണിപ്പെടുത്തിയെന്നും എഫ് ഐ ആറിലുണ്ട്. ജനുവരി 31നാണ് പ്രതികള്‍ക്കെതിരെ ഫോര്‍ട്ട് കൊച്ചി സ്റ്റേഷനില്‍ യുവതിയും മകളും പരാതി നല്‍കിയത്.ഭയം കൊണ്ടാണ് പരാതി നല്കാൻ വൈകിയതെന്നും ഇവർ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. കേസ് മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കൈമാറി. ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജിന്റെ മേല്‍നോട്ടത്തില്‍ മെട്രോ സിഐ അനന്തലാല്‍ ആകും കേസ് അന്വേഷിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.