ഐഎഎസ് ഉദ്യോഗസ്ഥൻ പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങി; വീട്ടിൽ നിന്ന് വിജിലൻസ് കണ്ടെടുത്തത് 47 ലക്ഷം രൂപ
- Published by:Nandu Krishnan
- news18-malayalam
Last Updated:
അഴിമതി നിരോധന നിയമപ്രകാരം ഉദ്യോഗസ്ഥനെതിരെ കേസെടുത്തു
ബിസിനസുകാരനിൽ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥൻ പിടിയിൽ. ഒഡീഷയിലെ കലഹണ്ടി ജില്ലയിലെ ധരംഗഡിൽ സബ് കളക്ടറായി നിയമിതനായ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഒഡീഷ വിജിലൻസ് വകുപ്പിന്റെ പിടിയിലായത്.
ഐഎഎസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വസതിയിൽ റെയ്ഡ് നടന്നുവരികയാണെന്നും അവിടെ നിന്ന് 47 ലക്ഷം രൂപ ഇതിനകം കണ്ടെടുത്തിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആകെ 20 ലക്ഷം രൂപയാണ് ബിസിനസുകാരനിൽനിന്നും ഉദ്യോഗസ്ഥൻ കൈക്കൂലിയായി ആവശ്യപ്പെട്ടതെന്നും ഇതിന്റെ ആദ്യ ഗഡുവായി 10 ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് പിടിയിലയതെന്നും വിജിലൻസ് പ്രസ്താവനയിൽ അറിയിച്ചു.
ഉദ്യോഗസ്ഥൻ പരാതിക്കാരനെ ധരംഗഡിലെ തന്റെ ഔദ്യോഗിക സർക്കാർ വസതിയിലേക്ക് വിളിച്ചുവരുത്തിയാണ് കൈക്കൂലി വാങ്ങിയതെന്നും പണം മേശയുടെ ഡ്രോയറിൽ സൂക്ഷിച്ച നിലയിലാണ് കണ്ടെടുത്തെന്നും വിജിലൻസ് അറിയിച്ചു. അഴിമതി നിരോധന നിയമപ്രകാരം ഉദ്യോഗസ്ഥനെതിരെ വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് വിജിലൻസ് അറിയിച്ചു.
Location :
Odisha (Orissa)
First Published :
June 09, 2025 11:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഐഎഎസ് ഉദ്യോഗസ്ഥൻ പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങി; വീട്ടിൽ നിന്ന് വിജിലൻസ് കണ്ടെടുത്തത് 47 ലക്ഷം രൂപ