• HOME
  • »
  • NEWS
  • »
  • crime
  • »
  • ഉത്തരേന്ത്യയിൽ നിന്നും തൊഴിൽ തേടി കേരളത്തിലേക്ക് വരുന്ന തൊഴിലാളികൾക്ക് കഞ്ചാവ് കച്ചവടം; ഒഡീഷ സ്വദേശി അറസ്റ്റിൽ

ഉത്തരേന്ത്യയിൽ നിന്നും തൊഴിൽ തേടി കേരളത്തിലേക്ക് വരുന്ന തൊഴിലാളികൾക്ക് കഞ്ചാവ് കച്ചവടം; ഒഡീഷ സ്വദേശി അറസ്റ്റിൽ

മട്ടാഞ്ചേരി ഹാൾട്ടിൽ വച്ച് 1.750 കിലോഗ്രാം കഞ്ചാവുമായി പിടികൂടുകയായിരുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    മട്ടാഞ്ചേരിയിൽ ഒഡിഷ സ്വദേശി കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിൽ. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തൊഴിൽ തേടി കേരളത്തിലേക്ക് വരുന്ന തൊഴിലാളികൾക്ക് കഞ്ചാവ് കച്ചവടം നടത്തിയ ഒഡീഷ സ്വദേശിയെ മട്ടാഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് പിടികൂടി. വ്യാപകമായി അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് കഞ്ചാവും മറ്റു മയക്കുമരുന്നുകളും വിൽപ്പന നടത്തുന്നതായി എക്സൈസ് ഷാഡോ ടീമിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തോപ്പുംപടി കേന്ദ്രീകരിച്ചു കഞ്ചാവ് കച്ചവടം നടത്തിവന്ന ഒഡിഷ സ്വദേശി അറസ്റ്റിലായത്.

    Also read: വീണ്ടും ദുരഭിമാനക്കൊല; ഇതരജാതിക്കാരെ പ്രണയിച്ച 18,16 വയസുള്ള പെണ്‍മക്കളെ ദമ്പതികള്‍ കൊലപ്പെടുത്തി

    26 വയസ്സുള്ള ആൻഡ്രിയ ബീറോയെ മട്ടാഞ്ചേരി എക്സൈസ് ഇൻസ്‌പെകടർ ആയ എ.എസ്. ജയനും കൂട്ടരും ചേർന്ന്
    മട്ടാഞ്ചേരി ഹാൾട്ടിൽ വച്ച് 1.750 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്. പാർട്ടിയിൽ പ്രിവെൻറ്റീവ് ഓഫീസർ കെ.കെ. അരുൺ, സിവിൽ എക്‌സൈസ് ഓഫിസർ ശരത്, പ്രദീപ്‌, വനിത സിവിൽ എക്‌സൈസ് ഓഫിസർ ലത എം. എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

    Published by:user_57
    First published: