വീണ്ടും ദുരഭിമാനക്കൊല; ഇതരജാതിക്കാരെ പ്രണയിച്ച 18,16 വയസുള്ള പെണ്‍മക്കളെ ദമ്പതികള്‍ കൊലപ്പെടുത്തി
- Published by:Arun krishna
- news18-malayalam
Last Updated:
പെൺമക്കളുടെ കൊലപാതകത്തിൽ പിതാവിനും മാതാവിനും പങ്കുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തി.
രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല നടന്നതായി റിപ്പോര്‍ട്ട്. ബീഹാറിലെ ഹാജിപൂരില്‍ ഇതര ജാതിക്കാരായ യുവാക്കളുമായി പ്രണയത്തിലായ 18 ഉം 16 ഉം വയസ് പ്രായമുള്ള പെണ്‍മക്കളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. റോഷ്നി കുമാരി, തന്നു കുമാരി എന്നിവരാണ് മരിച്ചത്. സംഭവത്തിൽ കുട്ടികളുടെ മാതാവ് റിങ്കു ദേവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പിതാവ് ഒളിവിലാണെന്നാണ് വിവരം. ഉറങ്ങികിടക്കുമ്പോള്‍ പെണ്‍കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി അമ്മ റിങ്കുദേവി പോലീസിനോട് പറഞ്ഞു.
പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോഴാണ് രണ്ട് മൃതദേഹങ്ങൾക്ക് സമീപം അമ്മ റിങ്കു ദേവി ഇരിക്കുന്നതായി കണ്ടത്.ഒളിവിൽ കഴിയുന്ന ഇവരുടെ ഭർത്താവ് നരേഷ് ബൈത്തയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
പോലീസ് അമ്മയെ ചോദ്യം ചെയ്തപ്പോൾ പെൺകുട്ടികൾ രണ്ടുപേര്‍ക്കും വ്യത്യസ്ത ജാതിയിൽപ്പെട്ടവരുമായി ബന്ധമുണ്ടെന്ന് പറഞ്ഞു. മാതാപിതാക്കളെ അറിയിക്കാതെ പെൺകുട്ടികൾ വീടുവിട്ടിറങ്ങുന്നത് പതിവായതിനാലാണ് ഇവരെ കൊലപ്പെടുത്തിയതെന്നും റിങ്കുദേവി പറഞ്ഞു.
advertisement
പെൺമക്കളുടെ കൊലപാതകത്തിൽ പിതാവിനും മാതാവിനും പങ്കുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തി. ‘പിതാവാണ് പെൺകുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് മാതാവ് ആദ്യം പറഞ്ഞത്. പക്ഷേ, വിശദമായ അന്വേഷണത്തിൽ കൊലപാതകത്തിൽ രണ്ടു പേർക്കും പങ്കുണ്ടെന്നാണ് മനസ്സിലാക്കാനായതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഓം പ്രകാശ് പറഞ്ഞു.
Location :
Bihar
First Published :
April 16, 2023 12:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീണ്ടും ദുരഭിമാനക്കൊല; ഇതരജാതിക്കാരെ പ്രണയിച്ച 18,16 വയസുള്ള പെണ്‍മക്കളെ ദമ്പതികള്‍ കൊലപ്പെടുത്തി