ഇടുക്കി: മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഒരാൾ കുത്തേറ്റുമരിച്ചു. തൊടുപുഴ നാളിയാനിയിലാണ് സംഭവം. സാം ജോസഫ് (40) ആണ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കം കത്തി കുത്തിൽ കലാശിക്കുകയായിരുന്നു.
നാല് സുഹൃത്തുക്കൾ ചേർന്നാണ് മദ്യപിച്ചത്. ഇതിനിടയിൽ തർക്കമുണ്ടായി. റബർ വെട്ടുന്ന കത്തികൊണ്ടാണ് സാം ജോസഫിന് കുത്തേറ്റത്. കഴുത്തിലായിരുന്നു കുത്തേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ഒപ്പം ഉണ്ടായിരുന്ന മൂന്നുപേരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Also Read- തിരുവനന്തപുരത്ത് പെണ്കുട്ടികൾക്ക് നേരെ വീണ്ടും അതിക്രമം; സിസിടിവി ദൃശ്യം പുറത്ത്
പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച എട്ടാം ക്ലാസിലെ സഹപാഠികൾ പിടിയിൽ
പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സഹപാഠികൾ പിടിയിൽ. എട്ടാം ക്ലാസ് വിദ്യാർഥികളായ രണ്ടു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡാന്‍സ് പരിശീലനത്തിനായി ക്ലാസ് മുറിയിൽ നിന്നിറങ്ങിയ സമയത്തായിരുന്നു വിദ്യാർഥികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.
വീട്ടിലെത്തിയ പെൺകുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞു. തുടര്‍ന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത പൊലീസ് പ്രതികളെ ഡോങ്ക്രി ജുവനൈൽ ഹോമിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.