തിരുവനന്തപുരത്ത് പെണ്‍കുട്ടികൾക്ക് നേരെ വീണ്ടും അതിക്രമം; സിസിടിവി ദൃശ്യം പുറത്ത്

Last Updated:

ധനുവച്ചപുരത്തെ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിക്ക് നേരെയായിരുന്നു ആക്രമണം

തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും പെൺകുട്ടികൾക്ക് നേരെ അതിക്രമം. നെയ്യാറ്റിൻകരയിൽ ബൈക്കിലെത്തിയ സംഘമാണ് വിദ്യാർത്ഥികളെ ഉപദ്രവിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇടറോഡിൽ വച്ച് അതിക്രമം ഉണ്ടായത്. എതിരെ വന്ന ബൈക്കിലെത്തിയ സംഘം പെൺകുട്ടിയുടെ കഴുത്തിൽ അടിച്ചതിനു ശേഷം ഉപദ്രവിക്കുകയായിരുന്നു.
ധനുവച്ചപുരത്തെ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിക്ക് നേരെയായിരുന്നു ആക്രമണം. ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ ബൈക്കിലെത്തിയവർ തോളിൽ അടിച്ചെന്നാണ് പരാതി. മാല മോഷണശ്രമം ആയിരുന്നോ എന്ന് സംശയമുണ്ട്. നെയ്യാറ്റിൻകര പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാത്രി തലസ്ഥാന നഗരിയിൽ പെൺകുട്ടികൾക്ക് നേരെ ആക്രമണം നടന്നിരുന്നു. ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടികൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. മുമ്പ് പ്രഭാത സവാരിക്ക് ഇറങ്ങിയ പെൺകുട്ടിയെ ആക്രമിച്ച മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവവും.
advertisement
തിരുവനന്തപുരം കവടിയാർ പണ്ഡിറ്റ് കോളനിയിലാണ് ആക്രമണം ഉണ്ടായത്. ക്ലാസ്സിനു ശേഷം മടങ്ങി വരികയായിരുന്ന സിവിൽ സർവീസ് വിദ്യാർഥികൾക്ക് നേരെ ബൈക്കിലെത്തിയ യുവാവ് അതിക്രമം കാട്ടുകയായിരുന്നു.
കഴിഞ്ഞാഴ്ച വഞ്ചിയൂരിലും പെൺകുട്ടികൾക്ക് നേരെ അതിക്രമം ഉണ്ടായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് പെണ്‍കുട്ടികൾക്ക് നേരെ വീണ്ടും അതിക്രമം; സിസിടിവി ദൃശ്യം പുറത്ത്
Next Article
advertisement
PM Modi Address Today | പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് 5ന് രാജ്യത്തെ അഭിസംബോധന ചെയ്യും
PM Modi Address Today | പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് 5ന് രാജ്യത്തെ അഭിസംബോധന ചെയ്യും
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.

  • ജിഎസ്ടി 2.0 പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിന് മുമ്പുള്ള അഭിസംബോധനയിൽ നികുതി നടപടികൾ പരാമർശിച്ചേക്കും.

  • ഓപ്പറേഷൻ സിന്ദൂരിന് ശേഷം 2025 മെയ് 12നാണ് പ്രധാനമന്ത്രി അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്തത്.

View All
advertisement