കോഴിക്കോട് ആസാം സ്വദേശികള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാളെ കടലിൽ മുക്കിക്കൊലപ്പെടുത്തി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഒരാളെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ ശേഷം കടലില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു
കോഴിക്കോട്: കൊയിലാണ്ടി മായം കടപ്പുറത്ത് ആസാം സ്വദേശികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാളെ കൊലപ്പെടുത്തി. ദുലു രാജബൊംശിയെന്ന അസം സ്വദേശിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഘര്‍ഷം നടന്നതെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് അസം സ്വദേശികള്‍ കടപ്പുറത്ത് സംഘര്‍ഷത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് രണ്ടു പേര്‍ ചേര്‍ന്ന് ഒരാളെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ ശേഷം കടലില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. മനോരഞ്ജന്‍, ലക്ഷ്മി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
Location :
First Published :
October 05, 2022 7:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് ആസാം സ്വദേശികള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാളെ കടലിൽ മുക്കിക്കൊലപ്പെടുത്തി


