advertisement

വൈദികന്റെ വേഷം കെട്ടി പണം തട്ടിയ കേസ്; കപ്യാരായി അഭിനയിച്ചയാളും അറസ്റ്റിൽ

Last Updated:

വൈദികനും കപ്യാരുമായി വേഷമിട്ട് ഹോട്ടൽ വ്യവസായിയിൽ നിന്നു 34 ലക്ഷം രൂപയാണ് സംഘം തട്ടിയത്

ഇടുക്കി: വൈദികന്റെ വേഷം കെട്ടി ഹോട്ടൽ വ്യവസായിയിൽ നിന്നു 34 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. വൈദികനൊപ്പം കപ്യാരായി അഭിനയിച്ച ആനച്ചാൽ പാറക്കൽ ഷിഹാബ് (41) പിടിയിലായത്. അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വൈദികനായി വേഷമിട്ട് ഹോട്ടൽ വ്യവസായിയിൽ നിന്നു 34 ലക്ഷം രൂപയാണ് സംഘം തട്ടിയത്. വൈദികനൊപ്പം കപ്യാരെ കൂടാതെ വൈദികന്റെ പാചകക്കാരനായും ഒരാൾ വേഷമിട്ടിരുന്നു. വൈദികന്റെ വേഷം കെട്ടിയ തൊടുപുഴ അരിക്കുഴ ലക്ഷ്മിഭവനിൽ അനിൽ വി.കൈമൾ (38) നേരത്തേ അറസ്റ്റിലായിരുന്നു.
കപ്യാരായി വേഷമിട്ട ഷിഹാബിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളിൽ നിന്ന് രണ്ടര ലക്ഷം രൂപയും സ്വർണാഭരണങ്ങളും കണ്ടെത്തിയതായി ഡിവൈഎസ്പി ബിനു ശ്രീധർ പറഞ്ഞു.
Also Read- വൈദികന്റെ വേഷം കെട്ടി ഹോട്ടൽ വ്യവസായിയിൽ നിന്നു 34 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ
വെള്ളത്തൂവൽ എസ്എച്ച്ഒ ആർ.കുമാർ, എസ്ഐമാരായ സജി എൻ.പോൾ, സി.ആർ.സന്തോഷ്, ടി.ടി.ബിജു, സിപിഒമാരായ ശ്രീജിത് ജോസ്, എം.നിഷാദ് എന്നിവരുടെ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
advertisement
തിരുവനന്തപുരം സ്വദേശിയായ വ്യവസായിയെ ചിത്തിരപുരം സ്വദേശി ഫാ. പോൾ (പോളച്ചൻ) എന്ന വ്യാജപ്പേരിലാണ് അനിൽ ഫോണിലൂടെ പരിചയപ്പെടുത്തിയത്. വൈദികനെപ്പോലെ സംസാരിച്ച് വ്യവസായിയുടെ വിശ്വാസം പിടിച്ചുപറ്റി. മൂന്നാറിൽ ഭൂമി കുറ‍ഞ്ഞ വിലയിൽ വാങ്ങാമെന്നും 34 ലക്ഷം രൂപയുമായി 19നു ചിത്തിരപുരത്ത് എത്തണമെന്നും നിർദേശിച്ചു.
Also Read- ഓൺലൈനിൽ വാങ്ങിയ ഡമ്മി തോക്കുമായി പർദയണിഞ്ഞെത്തിയ മോഷ്ടാക്കൾ കവർന്നത് 20 പവൻ
തുടർന്ന് അവിടെ എത്തിയ വ്യവസായി അനിലിനെ ഫോണിൽ വിളിച്ചപ്പോൾ തന്റെ സഹായിയായ കപ്യാർ സ്ഥലത്തെത്തുമെന്നും സഹായിയുടെ അടുത്തുചെന്ന് പണമടങ്ങിയ ബാഗ് കാണിക്കണമെന്നും പണം കൈമാറരുതെന്നും വ്യവസായിയോടു പറഞ്ഞു.
advertisement
എന്നാൽ പണമടങ്ങിയ ബാഗ് തുറന്നു പണം കാണിക്കുന്നതിനിടെ വ്യവസായിയെ തള്ളിയിട്ട് കപ്യാരുടെ വേഷത്തിൽ വന്നയാൾ പണവുമായി കടന്നുകളഞ്ഞു. തുടർന്നാണു വ്യവസായി വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
വൈദികന്റെ വേഷം കെട്ടി പണം തട്ടിയ കേസ്; കപ്യാരായി അഭിനയിച്ചയാളും അറസ്റ്റിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement