• HOME
 • »
 • NEWS
 • »
 • crime
 • »
 • പഞ്ചായത്തംഗം ഭർത്താവിനെ കുടുക്കാൻ വാഹനത്തിൽ MDMA വെച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

പഞ്ചായത്തംഗം ഭർത്താവിനെ കുടുക്കാൻ വാഹനത്തിൽ MDMA വെച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

വണ്ടൻമേട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന സൗമ്യ സുനിൽ ഭർത്താവിനെ കേസിൽ കുടുക്കാൻ വാഹനത്തിൽ എംഡിഎംഎ ഒളിപ്പിച്ചുവെച്ച കേസിന്റെ തുടർ അന്വേഷണത്തിലാണ് തിരുവനന്തപുരം പുത്തൻതോപ്പ് ലൗലാൻഡ് ഹൗസിൽ നോബിൾ അറസ്റ്റിലായത്.

 • Last Updated :
 • Share this:
  ഇടുക്കി വണ്ടൻമേട്ടിൽ മുൻ പഞ്ചായത്ത് അംഗം പ്രതിയായ എം ഡി എം എ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി നോബിൾ നോർബെർട്ട് ആണ് അറസ്റ്റിലായത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത ഇയാളെ വണ്ടൻമേട് പൊലീസ് ഏറ്റുവാങ്ങുകയായിരുന്നു.

  വണ്ടൻമേട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന സൗമ്യ സുനിൽ ഭർത്താവിനെ കേസിൽ കുടുക്കാൻ വാഹനത്തിൽ എംഡിഎംഎ ഒളിപ്പിച്ചുവെച്ച കേസിന്റെ തുടർ അന്വേഷണത്തിലാണ് തിരുവനന്തപുരം പുത്തൻതോപ്പ് ലൗലാൻഡ് ഹൗസിൽ നോബിൾ അറസ്റ്റിലായത്.

  നിലവിൽ പത്തു പ്രതികളെയാണ് എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ബെംഗളൂരുവിൽ നിന്നും എം ഡി എം എ കേരളത്തിലെത്തിച്ച് ആവശ്യക്കാർക്ക് വിൽപ്പന നടത്തുന്ന ശൃംഖലയുടെ ഭാഗമായി പ്രവർത്തിക്കുന്ന ആളാണ് അറസ്റ്റിലായ നോബിൾ. പഠനത്തിനായി ബെംഗളൂരുവിൽ എത്തിയ നോബിൾ 2017 മുതൽ മയക്കുമരുന്ന് ഇടപാട് ആരംഭിച്ചതായാണ് പൊലീസ് നൽകുന്ന വിവരം. ചുരുങ്ങിയ വർഷം കൊണ്ട് കോടികൾ സമ്പാദിച്ചതായും ഇയാൾ പോലീസിനോട് പറഞ്ഞു. എംഡി എം എ കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടികളാണ് ഇയാളിലേക്ക് അന്വേഷണം എത്തിയത്.

  Related News- കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന്റെ വാഹനത്തിൽ MDMA വെച്ച പഞ്ചായത്തംഗത്തിന്റെ വാർഡ് UDFന്

  ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവന്നിരുന്നെങ്കിലും ഇടയ്ക്കിടെ സിം കാർഡും മൊബൈൽ ഫോണും ഉൾപ്പെടെ മാറി ഉപയോഗിച്ചതിനാൽ ഏറെ പരിശ്രമിച്ചാണ് ഇയാളിലേക്ക് അന്വേഷണം എത്തി ചേർന്നത്. മയക്കുമരുന്ന് വില്പന നടത്തിയ കേസിൽ രണ്ടാഴ്ചമുമ്പ് ഇയാളെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. വണ്ടൻമേട് സി ഐ വി എസ് നവാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുവനന്തപുരത്ത് എത്തിയാണ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്. നടപടികൾക്ക് ശേഷം പ്രതിയെ തൊടുപുഴ കോടതിയിൽ ഹാജരാക്കി.

  കേസ് ഇങ്ങനെ?

  പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സുനിൽ വർഗീസിന്‍റെ വാഹനത്തിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ വണ്ടന്മേട് പൊലീസ് കണ്ടെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. മയക്കുമരുന്നിന്‍റെ ഉറവിടം കണ്ടെത്താൻ ശ്രമിച്ച പൊലീസിന് ഇയാൾ മയക്കുമരുന്ന് ഉപയോഗിക്കുകയോ കച്ചവടം നടത്തുകയോ ചെയ്യുന്നില്ലെന്ന് മനസിലായി. തുടർന്ന് നടത്തിയ അന്വേഷണമാണ് എൽഡിഎഫ് സ്വതന്ത്രയായി ജയിച്ച പഞ്ചായത്തംഗം സൗമ്യ, ഇവരുടെ കാമുകൻ വിദേശ മലയാളി വിനോദ്, വിനോദിൻറെ സുഹൃത്തുക്കാളായ ഷാനവാസ്, ഷെഫിൻ എന്നിവരിലേക്ക് എത്തിച്ചത്. പിന്നാലെ ഇവർ ചേർന്ന് നടത്തിയ പദ്ധതിയാണെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.

  സംഭവത്തിൽ അറസ്റ്റിലായ സൗമ്യ

  വിനോദിനൊപ്പം ജീവിക്കാൻ ഭർത്താവ് സുനിലിനെ വാഹനമിടിച്ച് കൊലപ്പെടുത്താനാണ് ആദ്യം ഇവർ ആലോചിച്ചത്. ഇതിനായി എറണാകുളത്തെ ഒരു സംഘത്തെ നിയോഗിച്ചു. പൊലീസ് പിടികൂടുമെന്ന് ഭയന്ന് ഇത് ഉപേക്ഷിച്ചു. പിന്നീട് ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ആലോചിച്ചെങ്കിലും ഇതും വേണ്ടെന്നു വച്ചു. തുടർന്നാണ് മയക്കുമരുന്ന് കേസിൽ പെടുത്താൻ തീരുമാനിച്ചത്. കാണാൻ ഇടയ്ക്കിടെ വിദേശത്തു കേരളത്തിലെത്തുന്ന വിനോദും സൗമ്യയും ഒരു മാസം മുൻപ് എറണാകുളത്ത് ആഡംബര ഹോട്ടലിൽ മുറിയെടുത്ത് രണ്ട് ദിവസം താമസിച്ചാണ് ഗൂഢാലോചന നടത്തിയത്.

  വിനോദും സുഹൃത്ത് ഷാനവാസും ചേർന്ന് വണ്ടൻമേട് ആമയാറ്റിൽ വച്ച് മയക്കുമരുന്ന് സൗമ്യക്ക് കൈമാറി. സൗമ്യ ഇത് സുനിലിൻറെ ഇരുചക്ര വാഹനത്തിൽ വച്ച ശേഷം വാഹനത്തിന്റെ ഫോട്ടോ വിനോദിന് അയച്ചു കൊടുത്തു. വിനോദ് ഇത് ചില സുഹൃത്തുക്കൾ വഴി പൊലീസിലെത്തിച്ചു. ഇതനുസരിച്ച് വാഹനത്തിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ പൊലീസ് സുനിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൂടുതൽ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ അന്വേഷണസംഘമെത്തിയത്. ഷാനവാസും ഷെഫിനും ചേർന്നാണ് 45,000 രൂപക്ക് വിനോദിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്തത്.
  Published by:Rajesh V
  First published: