MDMA | ഭർത്താവിനെ കുടുക്കാൻ വാഹനത്തിൽ MDMA ഒളിപ്പിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് ശ്രമിച്ച സംഭവത്തിൽ വണ്ടൻമേട് പഞ്ചായത്തിലെ 11-ാം വാർഡ് അംഗമായിരുന്ന സൗമ്യ എബ്രഹാം നേരത്തെ അറസ്റ്റിലായിരുന്നു
ഇടുക്കി: ഭർത്താവിനെ കുടുക്കാൻ എൽഡിഎഫ് പഞ്ചായത്ത് അംഗമായിരുന്ന യുവതി വാഹനത്തിൽ എംഡിഎംഎ ഒളിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോഴിക്കോട് പാലാഴി സ്വദേശി സരോവരം വീട്ടിൽ ശ്യാം റോഷ് (25) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 24 നാണ് വാഹനത്തിൽ ലഹരി മരുന്നായ എംഡിഎംഎ ഒളിപ്പിച്ചു വച്ചത്. ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് ശ്രമിച്ച സംഭവത്തിൽ വണ്ടൻമേട് പഞ്ചായത്തിലെ 11-ാം വാർഡ് അംഗമായിരുന്ന സൗമ്യ എബ്രഹാം നേരത്തെ അറസ്റ്റിലായിരുന്നു. സൗമ്യയ്ക്ക് എംഡിഎംഎ ലഭ്യമാക്കിയത് ശ്യാം റോഷാണ്. ഇയാൾ കോഴിക്കോട് നിന്ന് മയക്കുമരുന്ന് കൊച്ചിയിൽ എത്തിച്ചു നൽകുകയായിരുന്നു.
സൗമ്യയുടെ കൈവശം മയക്കുമരുന്ന് എത്തിച്ചു നൽകിയ ഷാനവാസ്, ഷെഫീൻ ഷാ എന്നിവർ നേരത്തെ പിടിയിലായിരുന്നു. സൗമ്യയുടെ കാമുകന്റെ സഹായികളായിരുന്നു ഷാനവാസും ഷെഫീൻ ഷായും. ഗൾഫിലുള്ള കാമുകന്‍റെ ആസൂത്രണം അനുസരിച്ചാണ് കോഴിക്കോട് നിന്ന് എത്തിച്ച മയക്കുമരുന്ന് ഇരുവരും ചേർന്ന് യുവതിയ്ക്ക് കൈമാറുകയായിരുന്നു. .
മയക്കുമരുന്നിന്റെ ഉറവിടം തേടി വണ്ടൻമേട് പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ തുടരനേഷണത്തിലാണ് ഇവർക്ക് എംഡി എം എ കോഴിക്കോടു നിന്നും എത്തിച്ചു നൽകിയ ശ്യാം റോഷ് അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
advertisement
വണ്ടൻമേട് എസ്എച്ച്ഒ വി എസ് നവാസ്, സിപിഒ ടിനോജ്, ഡാൻസാഫ് അംഗങ്ങളായ മഹേശ്വരൻ, ജോഷി, ടോംസ്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രധാന പ്രതികളിൽ ഒരാളായ സൗമ്യയുടെ കാമുകൻ വിദേശത്തുള്ള വിനോദ് രാജേന്ദ്രൻ ഇനിയും പിടിയിലായിട്ടില്ല. ഇയാളെ ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നു വരികാണെന്ന് പൊലീസ് അറിയിച്ചു.
Also Read- Drug case | ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച കേസിലെ പഞ്ചായത്തംഗം രാജിവെച്ചു
advertisement
ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍(Drug Case) കുടുക്കാന്‍ ശ്രമിച്ച കേസിലെ പ്രതി സൗമ്യ ഏബ്രഹാം(33) പഞ്ചായത്ത് അംഗത്വം(Panchayat Membership) നേരത്തെ രാജിവച്ചിരുന്നു. വണ്ടന്‍മേട് പഞ്ചായത്ത് അംഗമായിരുന്ന സൗമ്യ(Soumya). 11ാം വാര്‍ഡായ അച്ചന്‍കാനത്ത് നിന്ന് എല്‍ഡിഎഫ് പ്രതിനിധിയായാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. സൗമ്യ അറസ്റ്റിലായതോടെ പഞ്ചായത്ത് അംഗത്വം രാജിവെക്കാന്‍ എല്‍ഡിഎഫ്(LDF) നിര്‍ദേശിച്ചിരുന്നു.
advertisement
കേസില്‍ സഹായികളായ ഷാനവാസ് (39), ഷെഫിന്‍ഷാ (24) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിനെയാണ് ഇരുചക്രവാഹനത്തില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ വെച്ച് കുടുക്കാന്‍ ഭാര്യ സൗമ്യ എബ്രഹാം ശ്രമിച്ചത്. ഈ മാസം 22നായിരുന്നു സംഭവം. ഡിവൈഎസ്പിക്കും സിഐക്കും തോന്നിയ സംശയമാണ് സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതിലേക്ക് എത്തിച്ചത്.
advertisement
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് സുനിലിനെ ഒഴിവാക്കാന്‍ ഭാര്യ സൗമ്യ വിദേശത്തുള്ള കാമുകന്‍ വിനോദും ഇയാളുടെ സുഹൃത്ത് ഷാനവാസുമായി ചേര്‍ന്ന് നടത്തിയ പദ്ധതിയാണെന്ന് കണ്ടെത്തിയത്. മാനസികമായി ഭര്‍ത്താവില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന സൗമ്യ തന്റെ ഭര്‍ത്താവിനെ ഒഴിവാക്കി കാമുകനൊപ്പം ജീവിക്കുന്നതിനായാണ് ഈ കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു.
Location :
First Published :
May 07, 2022 5:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
MDMA | ഭർത്താവിനെ കുടുക്കാൻ വാഹനത്തിൽ MDMA ഒളിപ്പിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ









