'പൊലീസും പ്രോസിക്യൂഷനും സമ്പൂർണ പരാജയം; വാളയാർ കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം': ചെന്നിത്തല

Last Updated:

കേസിൽ ആദ്യം കുറ്റവിമുക്തനായ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എന്‍ രാജേഷിനെ സർക്കാർ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കായെന്നും ചെന്നിത്തല.

കണ്ണൂര്‍: വാളയാർ പീഡന കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിൽ  പൊലീസും  പ്രോസിക്യൂഷനും പൂര്‍ണമായും പരാജയപ്പെട്ടു. പ്രതികളെ രക്ഷിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് ഇതിന് പിന്നിലെന്നും കേസ്പുനരന്വേഷിക്കണമെന്നും ചെന്നത്തല ആവശ്യപ്പെട്ടു.
വീഴ്ചയ്ക്കു പിന്നിൽ സര്‍ക്കാരിനും പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  കേസ് ശരിയായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടിയുണ്ടാകണം. കേരളത്തിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുള്ളതിന് തെളിവാണ് വാളയാർ കേസിലെ പരാജയമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
കേസിൽ ആദ്യം കുറ്റവിമുക്തനാക്കപ്പെട്ട പ്രതി പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എന്‍. രാജേഷിനെ സർക്കാർ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കായെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്താണിവിടെ നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
'പൊലീസും പ്രോസിക്യൂഷനും സമ്പൂർണ പരാജയം; വാളയാർ കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം': ചെന്നിത്തല
Next Article
advertisement
ഭാര്യയുടെ വക കള്ളക്കേസുകൾ; അച്ഛനെതിരെ പോക്‌സോ; കണ്ണൂരിലെ നാലുപേരുടെ മരണത്തിൽ കുറിപ്പ് പുറത്ത്
ഭാര്യയുടെ വക കള്ളക്കേസുകൾ; അച്ഛനെതിരെ പോക്‌സോ; കണ്ണൂരിലെ നാലുപേരുടെ മരണത്തിൽ കുറിപ്പ് പുറത്ത്
  • കുടുംബ പ്രശ്നങ്ങൾ രൂക്ഷമായതോടെ കലാധരനും അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തതായി കണ്ടെത്തി

  • ഭാര്യയുടെ കള്ളക്കേസുകളും മക്കളുടെ സംരക്ഷണ തർക്കവും കലാധരനെ മാനസികമായി പീഡിപ്പിച്ചെന്ന് കുറിപ്പിൽ

  • മക്കൾക്ക് അമ്മയോടൊപ്പം പോകാൻ താൽപ്പര്യമില്ലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു

View All
advertisement