POL-APP|പൊല്ലാപ്പല്ല; ഇത് "POL-APP"; പൊലീസ് ആപ്പിന് പേരായി
- Published by:Gowthamy GG
- news18-malayalam
Last Updated:
ഫോളോവേഴ്സ് നിർദേശിച്ച പേരുകളിൽ നിന്ന് ഏറെപ്പേർക്ക് ഇഷ്ടപ്പെട്ടതാണ് ഈ പേര്.
കേരള പൊലീസിന്റെ വിവിധ ഓൺലൈൻ സേവനങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്ന മൊബൈൽ ആപ്പിന് പേരായി. "POL-APP"എന്നാണ് പേര്. ഫോളോവേഴ്സ് നിർദേശിച്ച പേരുകളിൽ നിന്ന് ഏറെപ്പേർക്ക് ഇഷ്ടപ്പെട്ടതാണ് ഈ പേര്. വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്താണ് ഈ പേര് നിർദേശിച്ചത്. പേര് തെരഞ്ഞെടുത്ത വിവരം കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്.
പേര് ക്ഷണിച്ചുകൊണ്ടുള്ള പൊലീസിന്റെ പോസ്റ്റിന് മികച്ച പ്രതികരണം തന്നെ ലഭിച്ചിരുന്നു. രസകരമായ നിരവധി പേരുകളാണ് പലരും നിർദേശിച്ചത്. 2020 ജൂൺ 10ന്
ഓൺലൈൻ റിലീസിങിലൂടെ ആപ് ഉത്‌ഘാടനം ചെയ്യും.
കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.....
കേരളാ പൊലീസിന്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് തയ്യാറാക്കിയ പുതിയ മൊബൈൽ ആപ്പിന് പേര് നിർദ്ദേശിക്കാൻ ഞങ്ങൾ നടത്തിയ അഭ്യർത്ഥനക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിർദ്ദേശിക്കപ്പെട്ട പേരുകളിൽ ഏറെപ്പേർക്ക് ഇഷ്ടപ്പെട്ടതും സമൂഹമാധ്യമങ്ങളിൽ ഏറെ സ്വീകാര്യതലഭിച്ചതുമായ "POL-APP" എന്ന പേര് തെരെഞ്ഞെടുത്ത വിവരം സന്തോഷപൂർവം അറിയിക്കുന്നു. പേര് നിർദ്ദേശിച്ച തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. വിജയിക്ക് സംസ്ഥാനപോലീസ് മേധാവി ഉപഹാരം നൽകുന്നതായിരിക്കും. 2020 ജൂൺ 10ന്
advertisement
ഓൺലൈൻ റിലീസിങിലൂടെ ആപ് ഉത്‌ഘാടനം ചെയ്യും.
TRENDING:'പൊല്ലാപ്പ്': പൊലീസിന്റെ പോല്ഉം ആപ്പ്ന്റെ ആപ്പും: എന്താ പൊലീസ് മാമന് ഈ പേര് ഇഷ്ടപ്പെട്ടില്ലേ?
advertisement
[NEWS]
പൊതുജനസേവന വിവരങ്ങൾ, സുരക്ഷാമാർഗ നിർദ്ദേശങ്ങൾ, അറിയിപ്പുകൾ, കുറ്റകൃത്യ റിപ്പോർട്ടിംഗ്, എഫ്‌ഐആർ ഡോൺലോഡ്, പോലീസ് സ്റ്റേഷനിലേക്കുള്ള നാവിഗേഷൻ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാനിർദ്ദേശങ്ങൾ, ജനമൈത്രി സേവനങ്ങൾ, സൈബർ ബോധവൽക്കരണം ട്രാഫിക് നിയമങ്ങൾ, ബോധവൽക്കരണ ഗെയിമുകൾ, പോലീസ് ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോൺനമ്പറുകളും ഇ മെയിൽ വിലാസങ്ങൾ, ഹെൽപ്പ്ലൈൻ നമ്പറുകൾ, വെബ്‌സൈറ്റ് ലിങ്കുകൾ, സോഷ്യൽ മീഡിയ ഫീഡുകൾ തുടങ്ങി 27 സേവനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് സമഗ്രമായ മൊബൈൽ ആപ് തയ്യാറാക്കിയിരിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 07, 2020 4:57 PM IST