ഗ്രീഷ്മയെ കൊണ്ടുപോയത് പ്രത്യേകമൊരുക്കിയ ശുചിമുറിയിലല്ല: പൊലീസുകാർക്കെതിരെ നടപടി വരും

Last Updated:

വനിതാ എസ് ഐയും മൂന്നു വനിതാ പൊലീസുകാരുമാണ് കാവലിന് ഉണ്ടായിരുന്നത്

തിരുവനന്തപുരം: പാറശ്ശാലയിൽ കാമുകൻ ഷാരോണിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയെന്ന കേസിൽ കസ്റ്റഡിയിലുള്ള ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും. അന്വേഷണ റിപ്പോർട്ട് കിട്ടിയെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും റൂറൽ എ സ് പി ഡി. ശിൽപ പറ‍ഞ്ഞു.
ഇന്നലെ രാത്രിയാണ് ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. വനിതാ എസ് ഐയും മൂന്നു വനിതാ പൊലീസുകാരുമാണ് കാവലിന് ഉണ്ടായിരുന്നത്. ഗ്രീഷ്മയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ, അമ്മയുടെ സഹോദരന്റെ മകൾ എന്നിവരെ വെഞ്ഞാറമൂട്, അരുവിക്കര, വട്ടപ്പാറ, റൂറൽ എസ് പി ഓഫിസ് എന്നിവിടങ്ങളിലാണ് ചോദ്യം ചെയ്തത്.
advertisement
സുരക്ഷ കണക്കിലെടുത്ത് ഗ്രീഷ്മയ്ക്ക് ഉപയോഗിക്കാനായി പ്രത്യേക ശുചിമുറി തയാറാക്കിയിരുന്നു. എന്നാൽ, മറ്റൊരു ശുചിമുറിയിൽവച്ചാണ് ഗ്രീഷ്മ അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടും വീഴ്ചയുണ്ടായ സാഹചര്യത്തിലാണ് പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് റൂറൽ എസ് പി പറ‍ഞ്ഞു.
Also Read- മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കി; പലതവണ ചെറിയ തോതിൽ വിഷം നൽകി
ഗ്രീഷ്മയുടെ ആരോഗ്യ സ്ഥിതി കുഴപ്പമില്ലെന്നാണ് നിഗമനം. ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞാൽ ചോദ്യം ചെയ്യൽ ആരംഭിക്കും. പിന്നാലെ ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തും. ഷാരോണിന്റെ ഫോൺ ഇന്ന് പൊലീസിന് കൈമാറുമെന്ന് ബന്ധുക്കൾ പറ‍ഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഗ്രീഷ്മയെ കൊണ്ടുപോയത് പ്രത്യേകമൊരുക്കിയ ശുചിമുറിയിലല്ല: പൊലീസുകാർക്കെതിരെ നടപടി വരും
Next Article
advertisement
കണ്ണൂരിൽ മരിച്ച ബാർബർ തൊഴിലാളി‌യെ ഒരുകൂട്ടമാളുകൾ മർദിച്ചത് ഫേഷ്യൽചെയ്ത കൂലിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ
കണ്ണൂരിൽ മരിച്ച ബാർബർ തൊഴിലാളി‌യെ ഒരുകൂട്ടമാളുകൾ മർദിച്ചത് ഫേഷ്യൽചെയ്ത കൂലിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ
  • ഫേഷ്യൽചെയ്ത കൂലിക്ക് തർക്കം ഉണ്ടായതിനെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശി നയിം സൽമാനിയെ സംഘം മർദിച്ചു.

  • നയിം സൽമാനിയെ പള്ളി ഗ്രൗണ്ടിന് സമീപം വീണ നിലയിൽ കണ്ടെത്തി; ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

  • പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണ് മരണകാരണമെന്നു കണ്ടെത്തി, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

View All
advertisement