പാറശാല ഷാരോൺ വധക്കേസ്; കഷായത്തിൽ ചേർത്ത കീടനാശിനിയുടെ കുപ്പി കണ്ടെത്തി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമൽ കുമാറാണ് കുപ്പി ഉപേക്ഷിച്ച സ്ഥലം കാണിച്ചു നൽകിയത്.
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ നിർണായക തെളിവായ വിഷക്കുപ്പി കണ്ടെടുത്തു. പ്രതി ഗ്രീഷ്മയുടെ വീടിന് സമീപമുള്ള കുളത്തിന് സമീപത്ത് നിന്നാണ് വിഷക്കുപ്പി കണ്ടെത്തിയത്. ഗ്രീഷ്മയുടെ അമ്മാവൻ നിർമൽ കുമാറാണ് കുപ്പി ഉപേക്ഷിച്ച സ്ഥലം കാണിച്ചു നൽകിയത്.
കണ്ടെടുത്ത കുപ്പി രാസപരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷാരോണിന് വിഷം നല്‍കിയെന്ന് ഗ്രീഷ്മ സമ്മതിച്ച കഷായത്തിന്റെ കുപ്പി തൊട്ടടുത്തുള്ള സ്ഥലത്ത് ഉപേക്ഷിച്ചുവെന്നാണ് ഇരുവരും ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴിനല്‍കിയിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് ഷാരോണ്‍ കൊലക്കേസില്‍ പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചത്. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. കുറ്റകൃത്യം നടന്ന ഗ്രീഷ്മയുടെ വീട് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഉള്‍പ്പെട്ട രാമവര്‍മന്‍ചിറയിലാണ്.
advertisement
പ്രതികളുമായി രാവിലെ തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ച പോലീസ് സംഘം ആദ്യം പാറശ്ശാല പോലീസ് സ്‌റ്റേഷനിലേക്കാണ് പോയത്. പിന്നീട് ഇവിടെനിന്ന് തമിഴ്‌നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷനിൽ പ്രതികളെ എത്തിച്ചു. ഇവിടെ കേസിന്റെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തശേഷം കേരള പോലീസ് സംഘം പ്രതികളുമായി ഗ്രീഷ്മയുടെ വീട് സ്ഥിതിചെയ്യുന്ന രാമവര്‍മന്‍ചിറയിലേക്ക് പോവുകയായിരുന്നു
Location :
First Published :
November 01, 2022 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാറശാല ഷാരോൺ വധക്കേസ്; കഷായത്തിൽ ചേർത്ത കീടനാശിനിയുടെ കുപ്പി കണ്ടെത്തി