കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ കേസില്‍ പ്രതി റമീസിന്റെ മാതാപിതാക്കൾ തമിഴ്നാട്ടിൽ നിന്നും പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ന് രാവിലെയാണ് തമിഴ്നാട്ടിലെ സേലത്ത് നിന്നും ഇരുവരെയും പിടികൂടിയത്. കേസിൽ പിതാവ് റഹീം രണ്ടാം പ്രതിയും, മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്
കൊച്ചി: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തിൽ പ്രതി റമീസിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ. ഇരുവരെയും തമിഴ്നാട്ടിലെ സേലത്ത് നിന്നുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിലെ രണ്ടും മൂന്നും പ്രതികളാണ് മാതാപിതാക്കൾ. റമീസിനെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ഒളിവിൽ പോയവർക്കായി അന്വേഷണസംഘം തെരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇന്ന് രാവിലെയാണ് തമിഴ്നാട്ടിലെ സേലത്ത് നിന്നും ഇരുവരെയും പിടികൂടിയത്. കേസിൽ പിതാവ് റഹീം രണ്ടാം പ്രതിയും, മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇതും വായിക്കുക: 'ബെസ്റ്റി'യുടെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാക്കൾ; സൗഹൃദം നിരസിച്ചതിന്റെ പകയെന്ന് പ്രതികൾ
റമീസ് പിടിയിലായതിന് പിന്നാലെ ഇവർ ഒളിവിൽ പോകുകയായിരുന്നു. റമീസിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. മൂന്നുപേരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. മതപരിവർത്തനം അടക്കമുള്ള ആരോപണങ്ങൾ മൂന്നുപേർക്കെതിരെയുമുണ്ട്. അതിനാൽ ഇവരുടെ ചോദ്യം ചെയ്യലും അനിവാര്യമാണ്. അന്വേഷണ പുരോഗതി അനുസരിച്ച് ഇവർക്കെതിരെ ആവശ്യമെങ്കിൽ വഞ്ചന കുറ്റം, ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തും.
മരിച്ച ടിടിഐ വിദ്യാർത്ഥിനിയുടെ കൂട്ടുകാരിയുടെ മൊഴിയുടെയും റമീസിന്റെ മൊബൈൽ ഫോണിൽ നിന്നു ലഭിച്ച വാട്സ്ആപ്പ് സന്ദേശങ്ങളുടെയും മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് കൂടുതൽ നടപടികളിലേക്ക് പ്രത്യേകം അന്വേഷണസംഘം കടക്കുന്നത്. മാതാപിതാക്കളെ കസ്റ്റഡിയിൽ എടുക്കാത്തത് ബിജെപി അടക്കം രാഷ്ട്രീയ വിഷയമായി ഉയർത്തിക്കൊണ്ടുവന്നിരുന്നു. മതപരിവർത്തന പരാതിയുംഇതിൽ പാനായിക്കുളം ബന്ധവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിറോ മലബാർ സഭയും ബിജെപിയും ശക്തമായ രംഗത്ത് വന്നിരുന്നു.
Location :
Kochi [Cochin],Ernakulam,Kerala
First Published :
August 18, 2025 12:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ കേസില്‍ പ്രതി റമീസിന്റെ മാതാപിതാക്കൾ തമിഴ്നാട്ടിൽ നിന്നും പിടിയിൽ