സ്ത്രീയെ പറ്റിച്ച് 45 ലക്ഷവും സ്വർണവും തട്ടിയെടുത്ത പാസ്റ്റര്‍ 'നമ്പൂതിരി' അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
പാസ്റ്റര്‍ 'നമ്പൂതിരി' പിടിയിലായത് മറ്റൊരു യുവതിക്കൊപ്പം ഒളിവിൽ കഴിയവെ
കോട്ടയം: മണർകാട് സ്വദേശിനിയെ കബളിപ്പിച്ച് 45 ലക്ഷവും സ്വർണവും തട്ടിയെടുത്ത് യുവതിക്കൊപ്പം ഒളിവിൽ കഴിഞ്ഞ പാസ്റ്റർ അറസ്റ്റിൽ. കോട്ടയം നാട്ടകം മുളങ്കുഴ ജോസ് ആർക്കേഡിൽ പാസ്റ്റർ ‘നമ്പൂതിരി’ എന്ന് വിളിക്കുന്ന ടി പി ഹരിപ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്.
മണർകാട് സ്വദേശിനിയുടെ പണവും സ്വർണവും തട്ടയെടുത്തശേഷം കോട്ടയം കുറുമ്പനാടം സ്വദേശിനിയായ യുവതിക്കൊപ്പം എട്ടുമാസമായി തമിഴ്നാട്, ബെംഗളൂരു എന്നിവിടങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളിലും ഒളിവിൽ കഴിയുകയായിരുന്നു.
2023 മുതൽ ഇയാൾ കോട്ടയം മുളങ്കുഴ കേന്ദ്രമായി പെന്തക്കോസ്ത് മിഷൻ ഓഫ് ഇന്ത്യ എന്ന പേരിൽ പ്രാർത്ഥനാ സ്ഥാപനം നടത്തിയിരുന്നു. ഈ സ്ഥാപനത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ നിരവധിപേരുടെ പണവും സ്വർണ ഉരുപ്പടികളും തട്ടിയെടുത്തിട്ടുണ്ടെന്നും പോലീസ് പറയുന്നു.
കൊല്ലം കപ്പലണ്ടിമുക്കിലെ ഫ്ലാറ്റിൽനിന്ന് വ്യാഴാഴ്ച പുലർച്ചെയാണ് ഇയാളെ പോലീസ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്‍പി സാജു വർഗീസിന്റെ നേതൃത്വത്തിൽ മണർകാട് ഇൻസ്പെക്ടർ അനിൽ ജോർജ്, എസ് ഐ ജസ്റ്റിൻ എസ് മണ്ഡപം, എഎസ്ഐമാരായ ജി രഞ്ജിത്ത്, കെ എൻ രാധാകൃഷ്ണൻ, എസ് രഞ്ജിത്ത് എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്.
advertisement
കുമരകം, ചിങ്ങവനം, ഗാന്ധിനഗർ തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ സമാനകേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. സ്ഥിരമായി ഒരിടത്ത് തങ്ങാതെ വിവിധ ഇടങ്ങളിൽ മാറിമാറി താമസിക്കുന്നതായിരുന്നു ഇയാളുടെ രീതി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Summary: A pastor who allegedly cheated a woman and stole ₹45 lakh and gold, then went into hiding with another young woman, has been arrested. The arrested man is T.P. Hariprasad, a pastor from Mulankuzha, Nattakom, Kottayam, who is commonly known as Pastor'Namboothiri'. After taking the money and gold from the woman, a native of Manarcad, the pastor had been in hiding for eight months with a young woman from Kurumpanadam, Kottayam.
Location :
Kottayam,Kottayam,Kerala
First Published :
October 10, 2025 8:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്ത്രീയെ പറ്റിച്ച് 45 ലക്ഷവും സ്വർണവും തട്ടിയെടുത്ത പാസ്റ്റര്‍ 'നമ്പൂതിരി' അറസ്റ്റിൽ