പിഎഫ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാൻ ശ്രമിച്ച അദ്ധ്യാപകൻ അറസ്റ്റിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
സ്കൂൾ പ്രധാനാധ്യാപകൻ്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് സെയ്‌തലവി പണം മാറ്റാൻ ശ്രമിച്ചത്
പിഎഫ് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം മാറ്റാൻ ശ്രമിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. കാടാമ്പുഴ എയുപി സ്കൂളിലെ അദ്ധ്യാപകൻ സെയ്തലവിയാണ് (43) അറസ്റ്റിലായത്. അദ്ധ്യാപകരുടെ പിഎഫ് അക്കൗണ്ട് ഹാക്ക് ചെയ്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം മാറ്റാനായിരുന്നു ശ്രമം. സ്കൂളിലെ പ്രധാനാദ്ധ്യാപകൻ അറിയാതെയായിരുന്നു തുക മാറ്റാൻ ശ്രമിച്ചത്.
സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപകൻ സെയ്തലവിയാണ് (43) പിടിയിലായത്. സ്കൂൾ പ്രധാനാധ്യാപകൻ്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് സെയ്‌തലവി പണം മാറ്റാൻ ശ്രമിച്ചത്. ചില അധ്യാപകരുടെ അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. തുടർന്ന് അധ്യാപകർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സെയ്‌തലവിയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി.
ഇയാളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സെയ്തലവിക്കെതിരെ ഇതിനോടകം എട്ട് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും, സെയ്തലവി ഒറ്റയ്ക്കാണോ ഈ കൃത്യം ചെയ്തതെന്നും മറ്റാരെങ്കിലും ഇതിൽ പങ്കാളികളാണോ എന്നും പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ സെയ്തലവിയെ കോടതിയിൽ ഹാജരാക്കും. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Location :
Malappuram,Kerala
First Published :
April 17, 2025 9:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പിഎഫ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാൻ ശ്രമിച്ച അദ്ധ്യാപകൻ അറസ്റ്റിൽ