കൊച്ചിയിൽ 17‌കാരി പ്രസവിച്ചു; 23കാരനായ ഭർത്താവിനെതിരെ പോക്സോ കേസ്

Last Updated:

സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവ് 23 വയസുകാരൻ മധുര സ്വദേശി പ്രേംകുമാറിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കൊച്ചി കാക്കനാട് 17 വയസുകാരി പ്രസവിച്ചു. തമിഴ്നാട് സ്വദേശിനി കാക്കനാട് സഹകരണ ആശുപത്രിയിലാണ് പ്രസവിച്ചത്. ആശുപത്രിയിൽ ആധാർ കാർഡ് കൊടുത്തതോടെയാണ് സംഭവം പുറത്തായത്. ഉടൻ ആശുപത്രി അധികൃതർ തൃക്കാക്കര പൊലിസിൽ അറിയിക്കുകയായിരുന്നു.
ഇതും വായിക്കുക: വിവാഹാഭ്യർത്ഥന നിരസിച്ച സഹപ്രവർത്തകയെ കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
‌പെൺകുട്ടി വാതുരുത്തി നഗറിലാണ് താമസിക്കുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവ് 23 വയസുകാരൻ മധുര സ്വദേശി പ്രേംകുമാറിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. ആചാരപ്രകാരം വിവാഹം കഴിച്ചതിന് ശേഷമാണ് ഇവർ കൊച്ചിൽ എത്തിയത്.
ഇതും വായിക്കുക: പെൺകുട്ടിയെ വിവാഹംചെയ്തു നൽകാത്തതിന് ആയുധങ്ങളുമായെത്തി വീടുകയറി ആക്രമണം; മൂന്നുപേർ അറസ്റ്റിൽ
തുടർന്ന് ഒരുമിച്ച് താമസിക്കുകയായിരുന്നു. വിവാഹം നിയമവിരുദ്ധമായാണ് നടത്തിയത്. ബാല വിവാഹത്തിന് കൂട്ടുനിന്നവർക്കെതിരെയും നടപടിയെടുക്കും. കേസിൽ വിവാഹം നടത്തിക്കൊടുത്തവർക്കെതിരെയും നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയിൽ 17‌കാരി പ്രസവിച്ചു; 23കാരനായ ഭർത്താവിനെതിരെ പോക്സോ കേസ്
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement