Pocso Case | പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു, ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ
- Published by:Jayashankar Av
- news18-malayalam
Last Updated:
സ്‌കൂളില്‍ പഠനത്തിനായി പോയ വിദ്യാര്‍ഥിനിയെ പാലാ ടൗണില്‍ എത്തിയ പ്രതി ബൈക്കില്‍ കയറ്റി ഈരാറ്റുപേട്ട അയ്യമ്പാറയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
കോട്ടയം: പാലാ പോലീസ് (Police) സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് വീണ്ടുമൊരു ലൈംഗിക പീഡന (Rape Case) വാര്‍ത്ത പുറത്ത് വരുന്നത്. 16 വയസ്സുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്.
മൂന്നിലവ് സ്വദേശിയായ കശാപ്പുകാരന്‍ വിപിന്‍ ആണ് പെണ്‍കുട്ടിയെ പ്രണയത്തിലാക്കി ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തില്‍ മൂന്നിലവ് പടിപ്പുരയ്ക്കല്‍ സുരേഷിന്റെ മകന്‍ വിപിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷമാണ് പെണ്‍കുട്ടിയോട് വിപിന്‍ പ്രണയം നടിച്ച് അടുപ്പം കൂടിയത് എന്നാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
കഴിഞ്ഞ ഏഴുമാസമായി വിപിന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനിടെയാണ് ലൈംഗിക പീഡനം നടന്നത്. സംഭവത്തില്‍ ഫേസ്ബുക്ക് ചാറ്റുകള്‍ അടക്കം പരിശോധിച്ചാണ് 20-കാരനായ വിപിനെ പോലീസ് അറസ്റ്റ് ചെയ്തത്.
advertisement
കഴിഞ്ഞ ഏഴുമാസമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ പലതവണ വിപിന്‍ പാലായിലെത്തി കണ്ടിരുന്നു എന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇതിനിടെയാണ് പെണ്‍കുട്ടിയെ ബൈക്ക് കയറ്റി കൊണ്ടുപോയ ശേഷം പ്രതിയായ വിപിന്‍ ലൈംഗികമായി പീഡിപ്പിച്ചത്.
സ്‌കൂളില്‍ പഠനത്തിനായി പോയ വിദ്യാര്‍ഥിനിയെ പാലാ ടൗണില്‍ എത്തിയ പ്രതി ബൈക്കില്‍ കയറ്റി ഈരാറ്റുപേട്ട അയ്യമ്പാറയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂളിലെ അധ്യാപകര്‍ നടത്തിയ നിര്‍ണായക ഇടപെടലിന് ഒടുവിലാണ് പീഡന വിവരം പുറത്തുവരുന്നത്. പെണ്‍കുട്ടി പലപ്പോഴും സ്‌കൂളില്‍ ക്ലാസിന് എത്താതിരുന്നതിനെ തുടര്‍ന്ന് അധ്യാപകര്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നടത്തിയതോടെയാണ് പീഡന വിവരം പുറത്തുവരുന്നത്.
advertisement
കഴിഞ്ഞ 7 മാസമായി വിപിനും ആയി അടുപ്പത്തിലായിരുന്നു എന്ന് പെണ്‍കുട്ടി മൊഴി നല്‍കി. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ആണ് പീഡനം കേസ് ആയി മാറുന്നത്. കുട്ടികള്‍ക്കെതിരായ അതിക്രമ നിരോധന നിയമപ്രകാരമാണ് പോലീസ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Also Read-Arrest | തട്ടിയെടുത്തത് 15 ലക്ഷം; വാങ്ങിക്കൂട്ടയത് 400 ജോഡി ചെരിപ്പുകള്‍; വനിത പൊലീസ് ഒരുക്കിയ കെണില്‍ കുടുങ്ങി തട്ടിപ്പുകാരന്‍
കഴിഞ്ഞ 13 നാണ് കേസിനാസ്പദമായ ലൈംഗിക പീഡനം നടന്നത്. അന്നു തന്നെ ഇക്കാര്യം അധ്യാപകര്‍ രക്ഷിതാക്കളെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കൗണ്‍സിലിംഗ് നടത്തുകയും വിവരം പുറത്തു വരികയും ചെയ്തത്. പീഡനവിവരം ഇതോടെ അധ്യാപകര്‍ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.
advertisement
OLX വഴി വാഹനം വിൽപ്പന നടത്തിയ ശേഷം പിന്തുടര്‍ന്ന് മോഷ്ടിക്കുന്ന സംഘം പിടിയില്‍
ഇതേതുടര്‍ന്നാണ് രക്ഷിതാക്കള്‍ പാലാ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. പാലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ പി തോംസണ്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് ചാറ്റ് അടക്കമുള്ള സാങ്കേതിക തെളിവുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എസ് ഐ അഭിലാഷ് എംഡി, ഷാജി കുര്യാക്കോസ്,എ എസ് ഐ ശ്രീലതാമ്മാള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിനുമോള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Location :
First Published :
Feb 15, 2022 5:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Pocso Case | പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു, ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ







