17കാരനുമായി നാടുവിട്ട 27കാരിയെ വാട്സാപ് സന്ദേശം പിന്തുടർന്ന് പൊലീസ് പിടികൂടി
- Published by:Rajesh V
- news18-malayalam
Last Updated:
17കാരനായ വിദ്യാർത്ഥിയുടെ വീട്ടുകാരുടെ പരാതിയിൽ യുവതിയെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു
ആലപ്പുഴ: പതിനേഴുകാരനൊപ്പം നാടുവിട്ട യുവതിയെ ചേർത്തല പൊലീസ് കൊല്ലൂരിൽനിന്ന് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സ്വദേശി സനൂഷയെയാണ് (27) 17കാരനായ വിദ്യാർത്ഥിയുടെ വീട്ടുകാരുടെ പരാതിയിൽ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.
ഇതും വായിക്കുക: Exclusive| ഗർഭഛിദ്രം നടത്തിയത് 2 യുവതികൾ; രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ക്രൈംബ്രാഞ്ചിന്റെ നിർണായക കണ്ടെത്തല്‍
രണ്ടു ദിവസം മുൻപാണ് യുവതി വിദ്യാർത്ഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർത്ഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ കുത്തിയതോട് പൊലീസിലും യുവതിയെ കാണാനില്ലെന്നു കാട്ടി ഇവരുടെ ബന്ധുക്കൾ ചേർത്തല പൊലീസിലും പരാതി നൽകിയിരുന്നു. ഫോൺ ഉപയോഗിക്കാതെയായിരുന്നു യാത്രയെന്നതിനാൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നില്ല.
ഇതും വായിക്കുക: കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു
ഇതിനിടെ യുവതി ബന്ധുവിന് വാട്സാപ് സന്ദേശം അയച്ചു. ഇതു പിന്തുടർന്നാണ് പൊലീസ് കൊല്ലൂരിൽനിന്ന് ഇരുവരെയും പിടികൂടിയത്. ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഒന്നിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്ത് കൊട്ടാരക്കര ജയിലിലേക്ക് അയച്ചു. 17കാരനെ ബന്ധുക്കൾക്കൊപ്പം വിട്ടു.
Location :
Alappuzha,Alappuzha,Kerala
First Published :
September 02, 2025 12:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
17കാരനുമായി നാടുവിട്ട 27കാരിയെ വാട്സാപ് സന്ദേശം പിന്തുടർന്ന് പൊലീസ് പിടികൂടി