advertisement

വിവാഹദിവസം കാണാതായ വരൻ ഒരു മാസത്തിന് ശേഷം മോഷ്ടിച്ച ബൈക്കുമായി പൊലീസ് പിടിയില്‍

Last Updated:

കഴിഞ്ഞ മാർച്ച് 21നായിരുന്നു ജെസിമും വടുതല സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാൽ, വിവാഹദിവസം രാവിലെ വരനെ കാണാതാവുകയായിരുന്നു. തുടർന്ന് വിവാഹം മുടങ്ങി.

ഇടുക്കി: വിവാഹദിവസം വരനെ കാണാതായതിനെത്തുടർന്ന് വിവാഹം മുടങ്ങിയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. വരൻ മോഷ്ടിച്ച ബൈക്കുമായി പൊലീസ് പിടിയിലായി. പൂച്ചാക്കൽ ചിറയിൽ ജെസിമിനെ( 28) യാണ് ഇടുക്കി ജില്ലയിലെ രാജകുമാരിയിൽനിന്ന് രൊലീസ് പിടികൂടിയത്. കഴിഞ്ഞ മാർച്ച് 21നായിരുന്നു ജെസിമും വടുതല സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാൽ, വിവാഹദിവസം രാവിലെ വരനെ കാണാതാവുകയായിരുന്നു. തുടർന്ന് വിവാഹം മുടങ്ങി.
കാണാതായതിന് പിന്നാലെ തന്നെ ആരോ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ചുള്ള ശബ്ദസന്ദേശം ജെസിം സുഹൃത്തുക്കൾക്ക് അയച്ചിരുന്നു. വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തിൽ പെൺകുട്ടിയുടെ മുത്തച്ഛൻ മരിക്കുകയും ചെയ്തു. ജെസിമിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൂച്ചാക്കൽ പൊലീസ് കേസെടുത്തിരുന്നു.
advertisement
അന്വേഷണത്തിൽ ജെസിം കണ്ണൂർ, തൃശ്ശൂർ, മലപ്പുറം, ഇടുക്കി, ആലുവ, പെരുമ്പാവൂർ, തമിഴ്നാട്ടിലെ കമ്പം, മധുര, പൊള്ളാച്ചി, തൃച്ചി, കോയമ്പത്തൂർ, ഊട്ടി, കർണാടകയിലെ മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചതായി പൊലീസ് കണ്ടെത്തി. പിടിക്കാതിരിക്കാൻ നാലു തവണ ഫോണും സിംകാർഡും മാറ്റുകയും ചെയ്തു.
വിവാഹത്തിന് താത്‌പര്യമില്ലാത്തത് കൊണ്ടാണ് കടന്നുകളഞ്ഞതെന്നും തട്ടിക്കൊണ്ടുപോയി എന്ന ശബ്ദസന്ദേശമിട്ടത് പൊലീസിനെ കബളിപ്പിക്കാനാണെന്നും ഇയാൾ മൊഴി നൽകി. തൃപ്പൂണിത്തുറ, കണ്ണൂർ, തിരുവല്ല എന്നിവിടങ്ങളിൽ നിന്ന് പ്രതി ബൈക്കുകൾ മോഷ്ടിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
advertisement
എസ് പി ജയ്ദേവിന്റെ നിർദേശപ്രകാരം ചേർത്തല ഡിവൈ എസ് പി വിനോദ് പിള്ളയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. അന്വേഷണ സംഘത്തിൽ പൂച്ചാക്കൽ ഇൻസ്പെക്ടർ അജി ജി നാഥ്, എസ് ഐ സജീവ്, എ എസ് ഐ വിനോദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ നിസാർ, സിവിൽ പൊലീസ് ഓഫീസർമാരായ ആനന്തകൃഷ്ണൻ, അഖിൽ, അനുരാഗ്, ബിജോയ് എന്നിവർ ഉൾപ്പെട്ടിരുന്നു. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹദിവസം കാണാതായ വരൻ ഒരു മാസത്തിന് ശേഷം മോഷ്ടിച്ച ബൈക്കുമായി പൊലീസ് പിടിയില്‍
Next Article
advertisement
വിവാഹവേദിയിൽ സ്പാർക്കിൾ ഗൺ പൊട്ടിച്ച്  വരന്റെ അമ്മൂമ്മ; അതിഥികൾ ജീവനുംകൊണ്ടോടി
വിവാഹവേദിയിൽ സ്പാർക്കിൾ ഗൺ പൊട്ടിച്ച്  വരന്റെ അമ്മൂമ്മ; അതിഥികൾ ജീവനുംകൊണ്ടോടി
  • വിവാഹവേദിയിൽ വരന്റെ മുത്തശ്ശി സ്പാർക്കിൾ ഗൺ പൊട്ടിച്ചതോടെ അതിഥികൾ ജീവനുംകൊണ്ടോടി

  • വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച് ചിരിയും ആശങ്കയും സൃഷ്ടിച്ചു, സുരക്ഷാ പ്രശ്നങ്ങൾ ചർച്ചയാകുന്നു

  • തീപ്പൊരികൾ വരന്റെ മുഖത്തിന് തൊട്ടടുത്തെത്തിയെങ്കിലും ഭാഗ്യവശാൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ഇല്ല

View All
advertisement