വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: പ്രതികളുമായി സംഭവസ്ഥലത്ത് പുലര്‍ച്ചെ രണ്ടിന് തെളിവെടുപ്പ് നടത്തി പൊലീസ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. കുറ്റകത്യത്തിൽ നേരിട്ട് പങ്കെടുത്ത സജീബ്, ഉണ്ണി എന്നിവരെയാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചത്.
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ പുലർച്ചെ രണ്ടിന് പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ്. കൊലപാതകം നടന്ന തേമ്പാംമൂട് ജംഗ്ഷനിലാണ് പൊലീസ് പ്രതികളുമായെത്തി തെളിവെടുപ്പ് നടത്തിയത്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. കുറ്റകത്യത്തിൽ നേരിട്ട് പങ്കെടുത്ത സജീബ്, ഉണ്ണി എന്നിവരെയാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുക്കാത്ത അൻസാർ, നജീബ്, അജിത് എന്നീ പ്രതികളെയും ഗൂഢാലോചന നടത്തിയ മുത്തികാവിലെ റബ്ബർ എസ്റ്റേറ്റിലും ഒരുമിച്ചു കൂടിയ മാങ്കുഴിയിലും, പെട്രോൾ വാങ്ങിയ മാമ്മൂട്ടിലും മരുതുംമൂട് ജംഗ്ഷനിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.
തെളിവെടുപ്പ് വെള്ളിയാഴ്ച നടത്താനാണ് പൊലീസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, തേമ്പാംമൂട്ടിൽ ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിയുള്ളതിനാല്‍ തെളിവെടുപ്പ് മാറ്റിവയക്കുകയായിരുന്നു.
27-ന് സജീവ് സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ ഹക്ക് മുഹമ്മദും സംഘവും തടികൊണ്ട് അടിച്ചതാണ് തിരിച്ചടി നല്‍കാന്‍ കാരണമായതെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴിയെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്. തിരിച്ചടിക്കാൻ തീരുമാനിച്ചതിനാലാണ് പൊലീസില്‍ പരാതി നൽകാതിരുന്നതെന്നും പ്രതികള്‍ ചോദ്യംചെയ്യലില്‍ പറഞ്ഞു. സംഭവം നടക്കുന്ന ദിവസം രാവിലെ മുത്തിക്കാവ് ഫാം ഹൗസില്‍ ഇരുന്നാണ് ഒരുക്കങ്ങള്‍ നടത്തിയതെന്നും പ്രതികൾ പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു.
advertisement
കൊലപാതകത്തിനു ശേഷം സജീവും ഉണ്ണിയും ഒരേ സ്‌കൂട്ടറില്‍ മുളങ്കാട് മാങ്കുഴി ഭാഗത്തേക്കു രക്ഷപ്പെട്ടു. അതുവഴി നെടുമങ്ങാട് കയറി തമിഴ്‌നാട്ടിലേക്കു പോകാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍, മാങ്കുഴിയില്‍ വച്ച് പെട്രോള്‍ തീര്‍ന്നു. ഇവര്‍ക്ക് പെട്രോള്‍ വാങ്ങിക്കൊടുത്ത രണ്ടുപേരെയും പൊലീസ് പിടികൂടിയിരുന്നു. സജീവും സനലും ഈ സ്‌കൂട്ടറില്‍ മദപുരത്തെത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്.
ഉത്രാട രാത്രിയിലാണ് ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവർ കൊല്ലപ്പെട്ടത്. കോൺഗ്രസ്-സിപിഎം രാഷ്ട്രീയതര്‍ക്കങ്ങളാണ് രണ്ട് ഡിവൈഎഫ്ഐ പ്രവത്തകരുടെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
advertisement
ഇതിനിടെ ആക്രമണത്തിൽ 12 പേരാണ് ഉൾപ്പെട്ടതെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി പുറത്തുവിട്ടിരുന്നു. ഇതിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേർ അറസ്റ്റിലായി. ബാക്കി എഴുപേർ ആരാണെന്നും അവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും സർക്കാർ വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്‍റെ പങ്ക് അന്വേഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
Content Highlights:Venjaramoodu double murder: evidence collecton
Location :
First Published :
Sep 13, 2020 10:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: പ്രതികളുമായി സംഭവസ്ഥലത്ത് പുലര്‍ച്ചെ രണ്ടിന് തെളിവെടുപ്പ് നടത്തി പൊലീസ്







