കൽപ്പറ്റ: ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയ സിവിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. വയനാട് പനമരം പൊലീസ് സ്‌റ്റേഷനിലെ എൻ ബി വിനുവിനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻറെ ചെയ്തത്.
കഴിഞ്ഞ ദിവസം കമ്പളക്കാട് കൊഴിഞ്ഞങ്ങാടിയില്‍ വച്ചാണ് സംഭവം. പൊലീസുകാരൻ സഞ്ചരിച്ച കാറിടിച്ച് കമ്പളക്കാട് സ്വദേശി സിയാദിൻറെ കാലിനാണ് പരിക്കേറ്റത്. അശ്രദ്ധമായി കാർ ഓടിച്ച് ബൈക്കിന് ഇടിച്ചതിന് ശേഷം പോയെന്നായിരുന്നു പരാതി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്പളക്കാട് എസ്.എച്ച്.ഒയെ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.