advertisement

രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപം: പി.വി. അൻവർ എം.എൽ.എക്കെതിരെ പൊലീസ് കേസെടുത്തു

Last Updated:

പാലക്കാട്ടെ എടത്തനാട്ടുകാരയിൽ തെരഞ്ഞെടുപ്പ് റാലിയിലാണ് അൻവറിന്റെ വിവാദമായ ഡിഎൻഎ പരാമർശമുണ്ടായത്.

കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ക്കെതിരെ നാട്ടുകൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം മണ്ണാർക്കാട് കോടതി അൻവറിനെതിരെ കേസെടുക്കാൻ നാട്ടുകൽ എസ് എച്ച് ഒയ്ക്ക് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 153 എ(1) ( രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്‌പർദ്ധയുണ്ടാക്കൽ) വകുപ്പ്, ജനപ്രാധിനിത്യ നിയമ വകുപ്പ് 125 ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്‌പർദ്ധയുണ്ടാക്കൽ ജാമ്യമില്ലാ വകുപ്പാണ്.
പാലക്കാട്ടെ എടത്തനാട്ടുകാരയിൽ തെരഞ്ഞെടുപ്പ് റാലിയിലാണ് അൻവറിന്റെ വിവാദമായ ഡിഎൻഎ പരാമർശമുണ്ടായത്. രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാൻ ഉള്ള അർഹതയില്ലെന്നായിരുന്നു അൻവറിന്റെ പരാമർശം. ജനങ്ങൾ ആലോചിക്കേണ്ട വിഷയമാണിത്, അത് ജനങ്ങൾ കൃത്യമായി ആലോചിക്കുമെന്നും പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി ഇ.ഡി. വേട്ടയാടുമ്പോഴാണ് മുഖ്യമന്ത്രിയെ ഇ.ഡി അറസ്റ്റ് ചെയ്യാത്തതിൽ രാഹുൽ ഗാന്ധി അസ്വസ്ഥനാകുന്നതെന്ന് പി.വി അന്‍വര്‍ പറഞ്ഞിരുന്നു. പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധം കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയതോടെ രാഹുലിനെ വീണ്ടും വിമര്‍ശിച്ച് പി.വി അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു.
advertisement
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപം: പി.വി. അൻവർ എം.എൽ.എക്കെതിരെ പൊലീസ് കേസെടുത്തു
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement