രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം: പി വി അൻവറിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

Last Updated:

തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്.

പാലക്കാട്: രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം നടത്തിയ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ക്കെതിരെ അന്വേഷണം നടത്തി കേസെടുക്കാൻ കോടതി നിർദേശം. മണ്ണാർക്കാട് കോടതിയാണ് അൻവറിനെതിരെ കേസെടുക്കാൻ നാട്ടുകൽ എസ് എച്ച് ഒയ്ക്ക് നിർദേശം നൽകിയത്. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്.
പാലക്കാട്ടെ എടത്തനാട്ടുകാരയിൽ തെരഞ്ഞെടുപ്പ് റാലിയിലാണ് അൻവറിന്റെ വിവാദമായ ഡിഎൻഎ പരാമർശമുണ്ടായത്. രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാൻ ഉള്ള അർഹതയില്ലെന്നായിരുന്നു അൻവറിന്റെ പരാമർശം. ജനങ്ങൾ ആലോചിക്കേണ്ട വിഷയമാണിത്, അത് ജനങ്ങൾ കൃത്യമായി ആലോചിക്കുമെന്നും പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി ഇ.ഡി. വേട്ടയാടുമ്പോഴാണ് മുഖ്യമന്ത്രിയെ ഇ.ഡി അറസ്റ്റ് ചെയ്യാത്തതിൽ രാഹുൽ ഗാന്ധി അസ്വസ്ഥനാകുന്നതെന്ന് പി.വി അന്‍വര്‍ പറഞ്ഞിരുന്നു. പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധം കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയതോടെ രാഹുലിനെ വീണ്ടും വിമര്‍ശിച്ച് പി.വി അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം: പി വി അൻവറിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement