തിരുവനന്തപുരത്ത് ചെടിക്കമ്പ് മുറിച്ച് മുയലിന് തീറ്റയായി നൽകിയതിനു 90കാരിക്ക് മരുമകളുടെ മർദ്ദനം; പൊലീസ് കേസെടുത്തു

Last Updated:

ആദ്യം വീട്ടു മുറ്റത്തു വച്ചും പിന്നീട് വീടിനുള്ളിലും വയോധികയെ മർദ്ദിച്ചു എന്നു ബന്ധുക്കൾ പറഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെടിക്കമ്പ് മുറിച്ച് മുയലിന് തീറ്റയായി നൽകിയതിനു 90കാരിക്ക് മരുമകളുടെ മർദ്ദനം. വിഴിഞ്ഞം തെരുവിൽ കൃഷ്ണമ്മക്കാണ് മർദനമേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. മരുമകൾ വൃദ്ധയെ മർദിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്ന് പൊലീസ് വൃദ്ധയുടെ വീട്ടിലെത്തി മൊഴിയെടുക്കുകയായിരുന്നു.
സംഭവത്തിൽ ഇളയ മകന്റെ ഭാര്യ വിഴിഞ്ഞം തെരുവ് പുതുവൽ വീട്ടിൽ സന്ധ്യ(41)ക്കെതിരെ കേസ് എടുത്തതായി വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി അറിയിച്ചു. മൂത്ത മകൻ വിജയമൂർത്തിയുടെ പരാതിയിലാണ് കേസ്. ആദ്യം വീട്ടു മുറ്റത്തു വച്ചും പിന്നീട് വീടിനുള്ളിലും വയോധികയെ മർദ്ദിച്ചു എന്നു ബന്ധുക്കൾ പറഞ്ഞു. മുൻപും വയോധികയെ ഇവർ മർദിക്കാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് ചെടിക്കമ്പ് മുറിച്ച് മുയലിന് തീറ്റയായി നൽകിയതിനു 90കാരിക്ക് മരുമകളുടെ മർദ്ദനം; പൊലീസ് കേസെടുത്തു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement