രണ്ട് സ്കൂളുകളിലായി 7 വിദ്യാർത്ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം; അധ്യാപകന് 29 വർഷം തടവുശിക്ഷ
- Published by:Rajesh V
- news18-malayalam
Last Updated:
ഹയർസെക്കൻഡറി അധ്യാപകനായ എറണാകുളം നടമുറി മഞ്ഞപ്രയിലെ പലട്ടി ബെന്നി പോളിനെ (50) ആണ് ശിക്ഷിച്ചത്
മലപ്പുറം: രണ്ട് സ്കൂളുകളിലായി 7 വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസുകളിൽ അധ്യാപകന് 29 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും. ഹയർസെക്കൻഡറി അധ്യാപകനായ എറണാകുളം നടമുറി മഞ്ഞപ്രയിലെ പലട്ടി ബെന്നി പോളിനെ (50) ആണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി കെ പി അനിൽകുമാർ 2 കേസുകളിലായി ശിക്ഷിച്ചത്.
പ്രായപൂർത്തി ആകാത്ത കുട്ടികളെ മനഃപൂർവം ലൈംഗിക അതിക്രമത്തിന് ഇരയാക്കിക്കണമെന്ന ഉദ്ദേശത്തോടെ ക്ലാസ്സ് മുറിയിൽ വെച്ചു ക്ലാസ്സ് എടുക്കുന്ന സമയം പലദിവസങ്ങളിലായി ശരീരത്തിൽ പിടിച്ചും ഉരസിയും അതിക്രമത്തിന് ഇരയാക്കിയെന്ന പരാതികളിലാണ് പോലീസ് കേസ് എടുത്തത്.
2017ൽ പെരിന്തൽമണ്ണ പൊലീസ് എടുത്ത കേസുകളിൽ ആണ് ശിക്ഷ. ഒരു കേസിൽ വിവിധ വകുപ്പുകളിലായി യഥാക്രമം 5, 2 ,6 വർഷങ്ങളിലായി ആകെ 13 വർഷം കഠിനതടവും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒന്ന്, രണ്ട് , മൂന്ന് വർഷം എന്നിങ്ങനെ വെറും തടവ് അനുഭവിക്കണം. മറ്റൊരു കേസിൽ 16 വർഷം കഠിനതടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ആണ് വിധിച്ചത്. പിഴ അടച്ചാൽ തുക ഇരകളായ കുട്ടികൾക്ക് നൽകും.
advertisement
പെരിന്തൽമണ്ണ സർക്കിൾ ഇൻസ്പെക്ടർമാരായ സാജു കെ എബ്രഹാം, ടി എസ് ബിനു എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. രണ്ട് കേസുകളിലും വേണ്ടി സ്പെഷ്യൽ പബ്ലിക്യൂട്ടർ സപ്ന പി പരമേശ്വരത്ത് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലേക്ക് മാറ്റും.
Location :
Perinthalmanna,Malappuram,Kerala
First Published :
April 28, 2023 7:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
രണ്ട് സ്കൂളുകളിലായി 7 വിദ്യാർത്ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം; അധ്യാപകന് 29 വർഷം തടവുശിക്ഷ