'2047 ഓടെ ഇസ്ലാമിക രാജ്യം' പോപ്പുലർ ഫ്രണ്ട് മാസ്റ്റർ ട്രെയിനർ ഭീമന്‍റവിടെ ജാഫറിനെ കണ്ണൂരിൽ എൻഐഎ അറസ്റ്റ് ചെയ്തു

Last Updated:

എൻഐഎ റിപ്പോർട്ട് അനുസരിച്ച് കേരളത്തിലെ നിരവധി 'കൊലപാതക ശ്രമങ്ങളിലും' ആക്രമണ കേസുകളിലും ഉൾപ്പെട്ടിട്ടുള്ളയാളാണ് ഭീമന്‍റവിട ജാഫർ

ന്യൂഡൽഹി: 2047-ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ആക്രമണങ്ങൾ ആസൂത്രണം ചെയ്ത കേസിലെ പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) ‘മാസ്റ്റർ ട്രെയിനറും’ ആയ ഭീമന്‍റവിടെ ജാഫറിനെ എൻഐഎ അറസ്റ്റ് ചെയ്തു. എൻഐഎ പ്രത്യേക സംഘവും കേരള പൊലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ തിരച്ചലിലാണ് ഇയാളെ പിടികൂടിയത്.
കേസിൽ അറസ്റ്റിലായ 59-ാം പ്രതിയാണ് ജാഫർ. കേസിൽ ഇതുവരെ 60 പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട് 2047-ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുകയെന്ന ലക്ഷ്യവുമായി രഹസ്യമായി പ്രവർത്തിച്ചിരുന്ന പിഎഫ്ഐയുടെ ഭാഗമായിരുന്നു ജാഫറെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.
PFI കേഡർമാർക്ക് ആയുധ പരിശീലനം നൽകുകയും അവരെ ഭീകരാക്രമണ സ്ക്വാഡിലേക്ക് റിക്രൂട്ട് ചെയ്ത് പ്രവർത്തിക്കാൻ സജ്ജമാക്കുകയും ചെയ്യുന്നതിന് ജാഫർ നേതൃത്വം നൽകിയിരുന്നതായും എൻഐഎ കണ്ടെത്തി. കേസിൽ നേരത്തെ സമർപ്പിച്ച എൻഐഎ കുറ്റപത്രം അനുസരിച്ച്, ഇസ്‌ലാമിനെതിരെ പ്രവർത്തിക്കുന്നവരെയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടവരെയും പുറത്താക്കിയും ഇല്ലാതാക്കിയും രാജ്യത്ത് ഇസ്‌ലാമിക ഭരണം സ്ഥാപിക്കുകയെന്ന പിഎഫ്ഐയുടെ ലക്ഷ്യം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഹിറ്റ് സ്ക്വാഡുകൾ രൂപീകരിച്ച് ആയുധപരിശീലനം നൽകിയിരുന്നതെന്നും വ്യക്തമാക്കുന്നു.
advertisement
എൻഐഎ റിപ്പോർട്ട് അനുസരിച്ച് കേരളത്തിലെ നിരവധി 'കൊലപാതക ശ്രമങ്ങളിലും' ആക്രമണ കേസുകളിലും ഉൾപ്പെട്ടിട്ടുള്ളയാളാണ് ഭീമന്‍റവിട ജാഫർ. ഗൂഢാലോചനയിൽ ഉൾപ്പെട്ട ഒളിവിലുള്ള മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും എൻഐഎ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'2047 ഓടെ ഇസ്ലാമിക രാജ്യം' പോപ്പുലർ ഫ്രണ്ട് മാസ്റ്റർ ട്രെയിനർ ഭീമന്‍റവിടെ ജാഫറിനെ കണ്ണൂരിൽ എൻഐഎ അറസ്റ്റ് ചെയ്തു
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement