​ഗർഭിണിയായ യുവതിയെ പീഡിപ്പിച്ചശേഷം ട്രെയിനിൽ നിന്ന് തള്ളിയിട്ടു; പ്രതികൾക്കായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

Last Updated:

കോയമ്പത്തൂരിലെ ഒരു വസ്ത്ര നിർ‌മാണ കമ്പനിയിലാണ് യുവതി ജോലി ചെയ്യുന്നത്

News18
News18
തമിഴ്നാട്ടിൽ‌ നാലുമാസം ഗർഭിണിയായ യുവതിയെ രണ്ടുപേർ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് വിവരം. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. വെള്ളിയാഴ്ച പുലർച്ചെ തിരുപ്പത്തൂർ ജില്ലയിലെ ജോലാർപേട്ടയിലൂടെ ട്രെയിൻ കടന്നുപോകുമ്പോൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തിനു പിന്നാലെ സ്ത്രീ സുരക്ഷയെ ചൊല്ലി സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുകയാണ്.
കോയമ്പത്തൂർ- തിരുപ്പതി ഇന്റർ‌സിറ്റി എക്സ്പ്രസിലാണ് സംഭവം. വാഷ്‌റൂമിലേക്ക് പോകുന്നതിനിടെയാണ് രണ്ടുപേർ യുവതിയെ ആക്രമിച്ചത്. സഹായത്തിനായി നിലവിളിച്ചുകൊണ്ട് വാഷ്‌റൂമിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്ന് ആക്രമിക്കുകയും പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. യുവതിയുടെ കൈയ്ക്കും കാലിനും ഒടിവുണ്ട്. തലയ്ക്കും പരിക്കേറ്റു. വെല്ലൂരിലെ ജില്ലാ സർക്കാർ ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോയമ്പത്തൂരിലെ ഒരു വസ്ത്ര നിർ‌മാണ കമ്പനിയിലാണ് യുവതി ജോലി ചെയ്യുന്നത്. ജോലാർപേട്ട പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (ആർപിഎഫ്) കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ഹേംരാജ് എന്നൊരാളെ പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തുവെന്നാണ് റിപ്പോർട്ട്. ഹേംരാജ് ഒരു പതിവ് കുറ്റവാളിയാണെന്നും മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെ‌ന്നും പൊലീസ് പറയുന്നു.
advertisement
സംഭവത്തിൽ ഡിഎംകെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെ വിമർശിച്ചുകൊണ്ട് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി രംഗത്തെത്തി. " ഗർഭിണിയായ സ്ത്രീയെ രണ്ട് പുരുഷന്മാർ ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് നിലവിളിക്കാൻ ശ്രമിച്ചപ്പോൾ ട്രെയിനിൽ നിന്ന് തള്ളിയിടുകയും ചെയ്തുവെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് റോഡിലൂടെ സുരക്ഷിതമായി നടക്കാൻ കഴിയുന്നില്ല; സ്‌കൂളുകളിലോ കോളേജുകളിലോ ജോലിസ്ഥലങ്ങളിലോ പോകാൻ കഴിയുന്നില്ല; ഇപ്പോൾ ട്രെയിനിൽ പോലും യാത്ര ചെയ്യാൻ കഴിയുന്നില്ല എന്നത് ലജ്ജാകരമാണ്." - അദ്ദേഹം പറഞ്ഞു.
advertisement
Summary: Two men allegedly sexually assaulted a four-month pregnant woman and then threw her out of a moving train in Tamil Nadu.
മലയാളം വാർത്തകൾ/ വാർത്ത/Crime/
​ഗർഭിണിയായ യുവതിയെ പീഡിപ്പിച്ചശേഷം ട്രെയിനിൽ നിന്ന് തള്ളിയിട്ടു; പ്രതികൾക്കായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement