പുതുച്ചേരിയിൽ ബിജെപി നേതാവിനെ ബൈക്കിലെത്തിയ ഏഴംഗ സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തി. ബിജെപി നേതാവ് സെന്തിൽ കുമാർ (45)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഏഴ് പ്രതികളും കോടതിയിൽ കീഴടങ്ങി. സംഭവത്തിൽ പ്രത്യേക അന്വഷണ സംഘത്തെ നിയോഗിച്ചതായാണ് റിപ്പോർട്ട്. പുതുച്ചേരി ആഭ്യന്തരമന്ത്രി എ നമശിവായത്തിന്റെ ബന്ധു കൂടിയാണ് കൊല്ലപ്പെട്ട സെന്തിൽ കുമാർ. സംഭവ സ്ഥലത്തെത്തിയ മന്ത്രി, കുമാറിന്റെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞു.
Also Read- സുള്ള്യയിലെ യുവമോർച്ചാ നേതാവിന്‍റെ കൊലപാതകം; പോപ്പുലർ ഫ്രണ്ട് ഓഫീസ് എൻഐഎ അടച്ചുപൂട്ടി
തിരക്കേറിയ സമയത്തായിരുന്നു ആക്രമണം നടന്നത്. ബേക്കറിയിൽ നില്‍ക്കുകയായിരുന്ന സെന്തിൽ കുമാറിനെ അക്രമിസംഘം വളയുകയായിരുന്നു. രണ്ടുപേർ കുമാറിന് നേരെ ബോംബെറിയുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
#Exclusive: BJP leader hacked to death in #Puducherry;
CNN-News18 accesses the images of the seven accused who have surrendered in the court @Mugilan__C shares more details on this | @GrihaAtul pic.twitter.com/JiknJ8GdcI— News18 (@CNNnews18) March 27, 2023
ബോംബേറിനെ തുടർന്ന് പുക ഉയരുന്നതും ഇതിനിടെ അക്രമി സംഘം ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എഴുന്നൂറോളം ബിജെപി പ്രവർത്തകർ സംഭവസ്ഥലത്തേക്ക് എത്തി. പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp leader, Puducherry