സ്കാനിങ്ങിനെത്തിയ യുവതിയുടെ നഗ്നദൃശ്യം പകർത്തിയ റേഡിയോഗ്രാഫർ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
യുവതി വസ്ത്രം മാറുമ്പോൾ ദൃശ്യം പകർത്തുകയായിരുന്നു
പത്തനംതിട്ട: അടൂരിൽ ജനറൽ ആശുപത്രിക്ക് സമീപത്തുള്ള സ്കാനിങ് സെന്ററിൽ സ്കാനിങ്ങിനെത്തിയ യുവതിയുടെ നഗ്ന ദൃശ്യം പകർത്തിയ റേഡിയോഗ്രാഫർ അറസ്റ്റിൽ. അടൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരനായ കൊല്ലം കടയ്ക്കൽ ചിതറ നടത്തറ നിതീഷ് ഹൗസിൽ അംജിത്ത് (24) ആണ് അറസ്റ്റിലായത്.
രാത്രി എംആര്‍ഐ സ്കാനിങ്ങിനെത്തിയ യുവതി വസ്ത്രം മാറുമ്പോൾ ഇയാൾ മൊബൈൽ ഫോണിൽ ദൃശ്യം പകർത്തുകയായിരുന്നു. യുവതിക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്. യുവതി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അംജിത്ത് ഫോണിൽ ദൃശ്യം പകർത്തുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്.
Location :
First Published :
November 12, 2022 9:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്കാനിങ്ങിനെത്തിയ യുവതിയുടെ നഗ്നദൃശ്യം പകർത്തിയ റേഡിയോഗ്രാഫർ അറസ്റ്റിൽ