പോലീസ് സ്റ്റേഷനിൽ അലമാരയുടെ ചില്ലിൽ തലയിടിപ്പിച്ച് പീഡനക്കേസ് പ്രതിയുടെ പരാക്രമം
- Published by:Arun krishna
- news18-malayalam
Last Updated:
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ പലർക്കായി സൗകര്യം ചെയ്തു നൽകി എന്ന കേസിലാണ് വയനാട് മീനങ്ങാടി സ്വദേശി ലെനിനെ പോലീസ് അറസ്റ്റ് ചെയ്തത്
വയനാട് സുൽത്താൻ ബത്തേരിയിൽ പോലീസ് സ്റ്റേഷനിൽ അലമാരയുടെ ചില്ലിൽ തലയിടിച്ച് പീഡനക്കേസ് പ്രതി സ്വയം പരിക്കേല്‍പ്പിച്ചു. അമ്പലവയൽ റിസോർട്ട് പീഡനക്കേസിലെ പ്രതി മീനങ്ങാടി സ്വദേശി ലെനിനാണ് സ്വയം തല അലമാര ചില്ലില്‍ ഇടിപ്പിച്ചത്. 2016 ൽ കാമുകിയുടെ മാതാപിതാക്കളടക്കം മൂന്നുപേരെ കൊന്ന കേസിലും ഇയാൾ പ്രതിയാണ്.
പ്രായപൂർത്തിയാകാത്ത പാലക്കാട് സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ പലർക്കായി സൗകര്യം ചെയ്തു നൽകി എന്ന കേസിലാണ് വയനാട് മീനങ്ങാടി സ്വദേശി ലെനിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബത്തേരി പോലീസ് സ്റ്റേഷനിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെ ലെനിൻ പോലീസ് സ്റ്റേഷനിലെ ചില്ലലമാരയിൽ സ്വയം തല ഇടിക്കുകയായിരുന്നു.
2016 ൽ തമിഴ്നാട് ഗൂഢല്ലൂരിൽ കാമുകിയുടെ അച്ഛനെയും അമ്മയെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ കേസിലും ഇയാൾ
advertisement
പ്രതിയാണ്. ഈ കേസിൽ കോയമ്പത്തൂർ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് ഇയാളെ സുൽത്താൻബത്തേരി പോലീസ് അമ്പലവയൽ എടക്കൽ ഹോളിഡേ റിസോർട്ടിലെ പീഡനക്കേസിൽ തെളിവെടുപ്പിനെത്തിച്ചത്.
കഴിഞ്ഞ വർഷം നവംബറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ റിസോർട്ടിൽ കൂട്ടിക്കൊണ്ടുവന്ന കാമുകൻ ഉൾപ്പെടെ കേസിൽ 15 പേർ കേസിൽ പ്രതികൾ ആണ്. തലയിൽ മുറിവേറ്റ ചോര വാർന്ന പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Location :
Wayanad,Kerala
First Published :
March 22, 2023 8:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പോലീസ് സ്റ്റേഷനിൽ അലമാരയുടെ ചില്ലിൽ തലയിടിപ്പിച്ച് പീഡനക്കേസ് പ്രതിയുടെ പരാക്രമം