പീഡനത്തെ തുടർന്നു ഗർഭിണിയായ പെൺകുട്ടിയെ പ്രതിയുടെ കുടുംബം മണ്ണെണ്ണയൊഴിച്ച് കത്തിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
യുവാവുമായി വിവാഹം നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രതിയുടെ അമ്മയും സഹോദരിയും തീകൊളുത്തുകയായിരുന്നു.
ലക്നൗ: പീഡനത്തെ തുടർന്ന് ഗർഭിണിയായ 15 വയസുകാരിയെ പ്രതിയുടെ കുടുംബം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു,.ഉത്തർപ്രദേശിലെ മെയിൻപുരിയിലാണു ദാരുണ സംഭവം. പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ നില ഗുരുതരമാണ്. മൂന്നു മാസം മുൻപാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്.
പെൺകുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതിനെ തുടർന്ന് പ്രതിയുടെ അമ്മയും സഹോദരിയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. യുവാവുമായി വിവാഹം നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി തീകൊളുത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ അയൽവാസികളാണ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് എസ്പി കമലേഷ് ദീക്ഷിത് പറഞ്ഞു. വയറുവേദനയെ തുടർന്നു പെൺകുട്ടിയെ പരിശോധനയ്ക്കെത്തിച്ചപ്പോഴായിരുന്നു ഗർഭിണിയാണെന്നു മനസ്സിലായത്.
advertisement
യുവാവിനെതിരെ പീഡനത്തിനും അമ്മയ്ക്കും സഹോദരിയ്ക്കും എതിരെ കൊലപാതക ശ്രമത്തിനും പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിയുടെ അമ്മയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു രണ്ടു പേരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
Location :
First Published :
October 11, 2022 9:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പീഡനത്തെ തുടർന്നു ഗർഭിണിയായ പെൺകുട്ടിയെ പ്രതിയുടെ കുടുംബം മണ്ണെണ്ണയൊഴിച്ച് കത്തിച്ചു