advertisement

Gang Rape | മൂന്നു വയസുള്ള മകനെ തോക്കു ചൂണ്ടി യുവതിയെ ബലാത്സംഗം ചെയ്തു; രണ്ട് പേർ ഒളിവിൽ

Last Updated:

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മധ്യപ്രദേശിലെ (Madhya Pradesh) ഭിന്ദ് ജില്ലയില്‍ മൂന്നു വയസുകാരനായ മകനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം (Rape) ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ് (Police).
വിക്രം (28), കൃഷ്ണ ശര്‍മ (30) എന്നിവര്‍ എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിരിക്കുന്നത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്.
മെഹ്ഗാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രതികള്‍ പരാതിക്കാരിയുടെ മൂന്ന് വയസ്സുള്ള മകനെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പോലീസ് സൂപ്രണ്ട് ശൈലേന്ദ്ര സിംഗ് ചൗഹാന്‍ പറഞ്ഞു. ഒളിവില്‍ കഴിയുന്ന പ്രതികളെ ഉടന്‍ പിടകൂടുമന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
Gang Rape | യു.പി.യിൽ ഭർത്താവിനെ മരത്തിൽ കെട്ടിയിട്ട് ഭാര്യയെ ബലാത്സംഗം ചെയ്ത പത്ത് പേർ പിടിയിൽ
ഉത്തര്‍പ്രദേശിലെ (Uttar Pradesh) മുസാഫര്‍നഗറില്‍ (Muzaffarnagar) ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ പിടിയില്‍. 10 അംഗ സംഘത്തെയാണ് പോലീസ് (Police) സംഭവുമായി ബന്ധപ്പെട്ട് പിടികൂടിയത്. പിടയിലായ പ്രതികളില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭര്‍ത്താവിനെ മര്‍ദ്ദിച്ച് മരത്തില്‍ കെട്ടിയിട്ട ശേഷം 21കാരിയെ സംഘം കൂട്ടബലാത്സംഗം ചെയ്തത്. യുവതിയുടെ വീട്ടില്‍ നിന്ന് മടങ്ങു‌ന്നതിനിടെ മദ്യ ലഹരിയില്‍ ബൈക്കിലെത്തിയ സംഘം യുവതിയോട് അശ്ലീലം പറഞ്ഞതു. ഇത് ചോദ്യം ചെയ്ത  ഭര്‍ത്താവിനെ പ്രതികൾ മര്‍ദ്ദിച്ച് മരത്തില്‍ കെട്ടിയിട്ടാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്.
advertisement
കൂട്ടബലാത്സംഗത്തിന് ശേഷം സംഭവത്തെ കുറിച്ച് പരാതി നല്‍കരുതെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട്   കുടുംബാംഗങ്ങളുടെ പിന്തുണയോടെ ദമ്പതിമാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
Bulldozer |ബലാത്സംഗക്കേസ് പ്രതിയുടെ വീട്ടിലേക്ക് ബുള്‍ഡോസറുമായി പോലീസ്; മണിക്കൂറുകള്‍ക്കുള്ളില്‍ കീഴടങ്ങി
ബലാത്സംഗക്കേസിലെ (rape case) പ്രതിയെ പിടികൂടാന്‍ ബുള്‍ഡോസറുമായി (Bulldozer) ഉത്തര്‍പ്രദേശ് പോലീസ് (Uttar Pradesh Police). പ്രതിയുടെ വീടിന് മുന്നില്‍ ബുള്‍ഡോസര്‍ പാര്‍ക്ക് ചെയ്ത പോലീസ്, കീഴടങ്ങിയില്ലെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കി. ഇതോടെ കേസിലെ പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങിയെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
advertisement
കഴിഞ്ഞ ശനിയാഴ്ച പ്രതാപ്ഘട്ട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ശുചിമുറിയില്‍ വച്ചാണ് 20കാരി ബലാത്സംഗത്തിനിരയായത്. ഭര്‍ത്താവിനൊപ്പം സ്റ്റേഷനിലെത്തിയ യുവതി ശുചിമുറി ആവശ്യത്തിന് പോയപ്പോഴാണ് പ്രതി ആക്രമിച്ചത്. യുവതിയുടെ നിലവിളി കേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.
സംഭവത്തിന് ശേഷം പ്രതി ഒളിവില്‍പോവുകയായിരുന്നു. ഇയാള്‍ക്കായി പ്രതാപ്ഘട്ട്, പ്രയാഗ് രാജ്, അമേഠി ജില്ലകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല. ഇതോടെയാണ് ഞായറാഴ്ച രാത്രി പ്രതിയുടെ വീടിന് മുന്നിലേക്ക് ബുള്‍ഡോസറുമായി പോലീസെത്തിയത്.
advertisement
വീടിനു മുന്നില്‍ ബുള്‍ഡോസര്‍ എത്തിച്ച ശേഷം പ്രതിക്ക് കീഴടങ്ങാന്‍ പോലീസ് 24 മണിക്കൂര്‍ സമയം നല്‍കി. കീഴടങ്ങിയില്ലെങ്കില്‍ വീട് പോകും എന്ന് ഉറപ്പായതോടെ സമയം അവസാനിക്കും മുന്‍പ് പ്രതി മറ്റൊരു സ്ഥലത്ത് വച്ചു പൊലീസില്‍ കീഴടങ്ങിയെന്നും അറസ്റ്റ് രേഖപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ട്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gang Rape | മൂന്നു വയസുള്ള മകനെ തോക്കു ചൂണ്ടി യുവതിയെ ബലാത്സംഗം ചെയ്തു; രണ്ട് പേർ ഒളിവിൽ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement