കോട്ടയം: പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍(Arrest). കാഞ്ഞിരപ്പള്ളി മാനിടും കുഴി ചക്കാലയില്‍ ജെയ്സണ്‍ ജോര്‍ജി(26)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാല് മാസങ്ങള്‍ക്ക് മുമ്പ് വിവാഹിതനായ ഇയാള്‍ മുണ്ടക്കയം സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു.
പ്രതിയുടെ ഒരു സഹോദരന് കൊലപാതക കേസിലും മറ്റൊരു സഹോദരന് ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്. കഴിഞ്ഞ ഒരാഴ്ച മുമ്പാണ് മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഇയാളുടെ സഹോദരന് പൊലീസ് പിടിയിലായത്. കൂടാതെ ഇയാളുടെ മറ്റൊരു സഹോദരന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ്.
2016-ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി ഇക്കാര്യം പുറത്ത് പറയരുതെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
കുട്ടിയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ കെ.പി.അജയകുമാറാണ് ഹാജരായത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.