തൃശൂർ: കോടതിയിൽ ഹാജരായ ശേഷം വിയ്യൂർ ജയിലിൽ മടങ്ങിയെത്തിയ റിമാന്റ് പ്രതി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കെട്ട് ബീഡി പിടികൂടി. വയറു കലശലായതിനെ തുടർന്ന് പ്രതിയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് ഒരു കെട്ട് ബീഡി കണ്ടെത്തിയത്.
ഇൻസുലേഷൻ ടേപ്പിൽ ചുറ്റിപ്പൊതിഞ്ഞാണ് ബീഡി കടത്താൻ ശ്രമിച്ചത്. തിരുവല്ല സ്വദേശി സുനിൽ ഭവനത്തിൽ സൂരജി(24)നെ ചാലക്കുടിയിലുള്ള ജെഎഫ്സി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻഡ കൊണ്ടുപോയത്. വധശ്രമം, മോഷണം തുടങ്ങിയ കേസുകളിലെ പ്രതിയാണ്. ഇയാൾ ആറു മാസത്തിലധികമായി ജയിലിൽ കഴിയുകയാണ്.
കോടതിയിൽ നിന്ന് മടങ്ങി ജയിലിലെത്തിയ സൂരജിനെ അസ്വസ്ഥനായി കാണപ്പെട്ടതിനെ തുടർന്നാണ് തൃശൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്. എക്സ്റേ എടുത്തപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് ഇയാളെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂന്നു മണിക്കൂർ പരിശ്രമത്തിനൊടുവിൽ കടത്താൻ ശ്രമിച്ച ബീഡി കെട്ട് പുറത്തെടുക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.