• HOME
  • »
  • NEWS
  • »
  • crime
  • »
  • എരുമയുടെ പോസ്റ്റുമോര്‍ട്ടത്തിനും 1000 രൂപ കൈക്കൂലി; കോട്ടയത്ത് വെറ്റിനറി ഡോക്ടർ വിജിലൻസ് പിടിയിൽ

എരുമയുടെ പോസ്റ്റുമോര്‍ട്ടത്തിനും 1000 രൂപ കൈക്കൂലി; കോട്ടയത്ത് വെറ്റിനറി ഡോക്ടർ വിജിലൻസ് പിടിയിൽ

പനച്ചിക്കാട് സർക്കാർ മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടർ ജിഷ കെ.ജെയിംസാണ് പിടിയിലായത്. 

  • Share this:

    കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ  വെറ്റിനറി ഡോക്ടർ വിജിലൻസിന്റെ പിടിയിൽ. പനച്ചിക്കാട് സർക്കാർ മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടർ ജിഷ കെ.ജെയിംസാണ് പിടിയിലായത്. എരുമയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് ഉടമയില്‍ നിന്ന് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വനിതാ ഡോക്ടർ പിടിയിലായത്.

    തൃശൂരില്‍ ഗർഭപാത്രത്തിലെ മുഴ നീക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങിയ രണ്ടു ഡോക്ടർമാർ വിജിലൻസ് പിടിയിൽ

    വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

    Published by:Arun krishna
    First published: