നൂറിലേറെ സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യം പകർത്തി ബ്ലാക്ക് മെയ്ൽ ചെയ്ത് പണം തട്ടിയ 'റോമിയോ കാശി'ക്ക് ജീവപര്യന്തം

Last Updated:

പൊലീസ് നടത്തിയ അന്വേഷണത്തിൽ കാശിയുടെ ലാപ്ടോപ്പിൽ നിന്ന് 120 സ്ത്രീകളുടെ 400 അശ്ലീല വീഡിയോകളും  1900 ഫോട്ടോസും കണ്ടെത്തി.

കന്യാകുമാരി: നൂറിലെറെ സ്ത്രീകളെ പീഡിപ്പിച്ചു ദൃശ്യം പകർത്തി പണം കവർന്ന കേസില്‍ യുവാവിന്  നാഗർകോവിൽ മഹിളാ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. നാഗർകോവിൽ സ്വദേശി തങ്കപാണ്ടിയന്റെ മകൻ കാശി എന്ന റോമിയോ കാശിക്കാണ് (29) കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2020ൽ കന്യാകുമാരി ജില്ലാ പൊലീസ് മേധാവിയായിരുന്ന ശ്രീനാഥിന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന വനിത ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്  കാശിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഗുണ്ടാ ആക്ടും ചുമത്തിയിരുന്നു.
യുവാവിന്‍റെ പിതാവ് തങ്ക പാണ്ടിയൻ, സുഹൃത്തുക്കളായ ജിനോ, ദിനേശ് എന്നിവരെയും പൊലീസ് അറസ്റ്റ്  ചെയ്തിരുന്നു.നിരവധി സ്ത്രീകൾ കാശിക്കെതിരെ പരാതിയുമായി രംഗത്തെത്തിയതിനെ തുടർന്ന് കേസ് തമിഴ്നാട് സിബിസിഐഡി പൊലീസിന് കൈമാറിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കാശിയുടെ ലാപ്ടോപ്പിൽ നിന്ന് 120 സ്ത്രീകളുടെ 400 അശ്ലീല വീഡിയോകളും  1900 ഫോട്ടോസും കണ്ടെത്തി. അന്വേഷണത്തിന് ഒടുവിൽ നാഗർകോവിൽ മഹിളാ കോടതി ഇന്ന് കാശിക്ക് ജീവപര്യന്തം തടവും 1 ലക്ഷം രൂപയും പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
നൂറിലേറെ സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യം പകർത്തി ബ്ലാക്ക് മെയ്ൽ ചെയ്ത് പണം തട്ടിയ 'റോമിയോ കാശി'ക്ക് ജീവപര്യന്തം
Next Article
advertisement
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
  • ഗ്രോക്ക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എക്സ് 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി എക്സ് 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

  • ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് എക്സ് ഉറപ്പു നൽകി

View All
advertisement