ജീവനക്കാരനുമായി രഹസ്യബന്ധം; സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും നല്‍കി; സിഎഫ്ഒയെ ബാങ്ക് പുറത്താക്കി
- Published by:Sarika KP
- news18-malayalam
Last Updated:
കൂടാതെ നദീനുമായി ബന്ധമുണ്ടായിരുന്ന ജീവനക്കാരനെയും ഇതോടൊപ്പം തന്നെ പുറത്താക്കിയിട്ടുണ്ടെന്നും ബാങ്കിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ജീവനക്കാരനുമായുള്ള രഹസ്യ ബന്ധത്തെ തുടർന്ന്റോയല്‍ ബാങ്ക് ഓഫ് കാനഡ (ആര്‍ബിസി) ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെ (സിഎഫ്ഒ) പുറത്താക്കി. സിഎഫ്ഒയായ നദീന്‍ അഹിനെയാണ് കഴിഞ്ഞയാഴ്ച സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. 2021 സെപ്റ്റംബറിലാണ് നദീന്‍ സിഎഫ്ഒ സ്ഥാനത്തെത്തിയത്. ബാങ്കിലെ മറ്റൊരു ജീവനക്കാരനുമായി രഹസ്യ ബന്ധം പുലര്‍ത്തിയ നദീന്‍ പ്രസ്തുത വ്യക്തിയ്ക്ക് സ്ഥാനകയറ്റവും ശമ്പള വര്‍ധനയും നല്‍കിയെന്നും ആരോപണമുയര്‍ന്നിരുന്നു. നിലവില്‍ കാതറീന്‍ ഗിബ്‌സണെ ഇടക്കാല സിഎഫ്ഒയായി ബാങ്ക് നിയമിച്ചിട്ടുണ്ട്.
നദീനെ പുറത്താക്കിയ വിവരം ബാങ്ക് തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കൂടാതെ നദീനുമായി ബന്ധമുണ്ടായിരുന്ന ജീവനക്കാരനെയും ഇതോടൊപ്പം തന്നെ പുറത്താക്കിയിട്ടുണ്ടെന്നും ബാങ്കിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ബാങ്കിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നദീന്‍ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് ഇവരെ പുറത്താക്കിയത്. കാനഡയില്‍ ബാങ്കിന്റെ സിഎഫ്ഒ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് നദീന്‍.
advertisement
സിഎഫ്ഒ പദവിയിലെത്തുന്നതിന് മുമ്പ് ബാങ്കിന്റെ ഇന്‍വെസ്റ്റര്‍ റിലേഷന്‍ ഹെഡ് എന്ന പദവിയാണ് നദീന്‍ വഹിച്ചിരുന്നത്. ഇക്കാലയളവില്‍ ബാങ്കിന്റെ ഷെയര്‍ ഹോള്‍ഡര്‍മാരുമായി നല്ല ബന്ധം നിലനിര്‍ത്താനും നദീന് സാധിച്ചിരുന്നു.
ഇടക്കാല സിഎഫ്ഒയായി തെരഞ്ഞെടുക്കപ്പെട്ട കാതറീന്‍ ഗിബ്‌സണിന് രണ്ട് പതിറ്റാണ്ടുകാലത്തെ അനുഭവജ്ഞാനമുണ്ട്. ബാങ്കിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ്, ഫിനാന്‍സ്-കണ്‍ട്രോളര്‍ എന്ന പദവിയിലിരുന്നയാളു കൂടിയാണ് കാതറീന്‍.
ജീവനക്കാര്‍ തങ്ങളുടെ റിലേഷൻഷിപ്പ് പ്രത്യേകിച്ച് ജോലി സ്ഥലത്തുള്ള ബന്ധങ്ങളെപ്പറ്റി കമ്പനിയിലെ ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസറെ അറിയിച്ചിരിക്കണമെന്ന രീതി ലോകത്തെ മിക്ക കമ്പനികളും പാലിച്ചുപോരുന്നയൊന്നാണ്. ഇത്തരം ബന്ധങ്ങള്‍ മറച്ചുവെയ്ക്കുന്ന ജീവനക്കാരനെതിരെ അന്വേഷണം ആരംഭിക്കാനുള്ള അധികാരം കമ്പനികള്‍ക്കുണ്ടായിരിക്കുന്നതാണ്.
Location :
New Delhi,New Delhi,Delhi
First Published :
April 09, 2024 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജീവനക്കാരനുമായി രഹസ്യബന്ധം; സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും നല്‍കി; സിഎഫ്ഒയെ ബാങ്ക് പുറത്താക്കി