ഒളിപ്പിച്ച സാരിയില്‍ ബീജം! ബലാത്സംഗക്കേസില്‍ മുൻ എംപി പ്രജ്വൽ രേവണ്ണ കുടുങ്ങിയതിങ്ങനെ

Last Updated:

സാരി നശിപ്പിക്കുന്നതിന് പകരം ഫാം ഹൗസിലെ ഗോഡൗണില്‍ ഒളിപ്പിക്കുകയാണ് പ്രജ്വല്‍ ചെയ്തത്. ഒരിക്കലും ഇവിടെയെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ സാരി വീണ്ടെടുക്കില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇത്

പ്രജ്വൽ രേവണ്ണ
പ്രജ്വൽ രേവണ്ണ
ബെംഗളൂരു: വീട്ടുജോലിക്കാരിയായ 47കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണയെ കുടുക്കിയത് ഫാം ഹൗസിലെ ഗോഡൗണില്‍ ഒളിപ്പിച്ചുവച്ച അതിജീവിതയുടെ സാരി. ഓഗസ്റ്റ് 2ന് കേസില്‍ രേവണ്ണയ്ക്ക് ജീവപര്യന്തത്തിനൊപ്പം കോടതി 11 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. അതിജീവിതയായ സ്ത്രീയുടെ സാരിയാണ് പണം വാരിയെറിഞ്ഞിട്ടും കേസില്‍ പ്രജ്വലിനെതിരെ നിര്‍ണായക തെളിവായി മാറിയത്.
ബലാത്സംഗത്തിന് ശേഷം അതിജീവിതയുടെ സാരി പ്രജ്വല്‍ രേവണ്ണ കൈക്കലാക്കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സാരി നശിപ്പിക്കുന്നതിന് പകരം ഫാം ഹൗസിലെ ഗോഡൗണില്‍ ഒളിപ്പിക്കുകയാണ് പ്രജ്വല്‍ ചെയ്തത്. ഒരിക്കലും ഇവിടെയെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ സാരി വീണ്ടെടുക്കില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇത്. എന്നാൽ‌ ഇത് വലിയ അബദ്ധമായി മാറുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
പ്രജ്വല്‍ ലൈംഗികമായി പീഡിപ്പിച്ച സമയത്ത് ഏത് വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അതിജീവിതയോട് ചോദിച്ചിരുന്നു. അപ്പോഴാണ് താന്‍ സാരി ഉടുത്താണ് നിന്നിരുന്നതെന്നും പ്രജ്വല്‍ അത് ബലപ്രയോഗത്തിലൂടെ അഴിച്ചെടുത്തുവെന്നും പിന്നീട് മടക്കി നല്‍കിയില്ലെന്നും ഫാം ഹൗസില്‍ തന്നെ കാണുമെന്നും അവര്‍ മൊഴി നല്‍കിയത്.
advertisement
തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ ഫാം ഹൗസില്‍ നിന്ന് സാരി കണ്ടെത്തി. പിന്നാലെ ഇത് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. വിശദമായ പരിശോധനയില്‍ സാരിയില്‍ ബീജത്തിന്‍റെ സാന്നിധ്യം കണ്ടെത്തി. ഡിഎന്‍എ പരിശോധനയില്‍ ഇത് പ്രജ്വലിന്‍റേതാണെന്ന് തെളിയുകയും ചെയ്തു. സാരിയും അതിജീവിതയുടെ വിശദമായ മൊഴിയും തെളിവായി അന്വേഷണസംഘം ഹാജരാക്കി. ഡിഎന്‍എ ഫലമാണ് കേസിൽ‌ നിർണായകമായത്.
തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് തന്നെ ബലാല്‍സംഗം ചെയ്തതെന്നും ബലാല്‍സംഗത്തിനിടെ ചിരിക്കാത്തതിന് മര്‍ദിച്ചുവെന്നും ജെഡിഎസ് വനിതാ നേതാവും പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് വിമാനത്താവളത്തില്‍ വച്ച് പ്രജ്വലിനെ അന്വേഷണ സംഘം പിടികൂടിയത്. 120ഓളം പേരാണ് പ്രജ്വലിനെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കാന്‍ എത്തിയത്.
advertisement
Summary: A hidden saree in farmhouse helped convict former MP Prajwal Revanna for raping a 47-year-old domestic worker. The forensic evidence on it proved crucial to the case. He was sentenced to life imprisonment and fined Rs 11 lakh.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒളിപ്പിച്ച സാരിയില്‍ ബീജം! ബലാത്സംഗക്കേസില്‍ മുൻ എംപി പ്രജ്വൽ രേവണ്ണ കുടുങ്ങിയതിങ്ങനെ
Next Article
advertisement
ശക്തിയായി കോട്ടുവായിട്ട 36-കാരിയുടെ വലതുവശം പൂര്‍ണ്ണമായി തളര്‍ന്നു
ശക്തിയായി കോട്ടുവായിട്ട 36-കാരിയുടെ വലതുവശം പൂര്‍ണ്ണമായി തളര്‍ന്നു
  • 36-കാരിയായ ഹെയ്‌ലി ബ്ലാക്ക് കോട്ടുവായിട്ടതിനെത്തുടർന്ന് വലതുവശം പൂർണ്ണമായി തളർന്നു.

  • കോട്ടുവായുടെ ശക്തി കാരണം ഹെയ്‌ലിയുടെ കഴുത്തിലെ കശേരുക്കൾ നട്ടെല്ലിലേക്ക് ആഴ്ന്നിറങ്ങി.

  • ശസ്ത്രക്രിയ വിജയകരമായെങ്കിലും ഹെയ്‌ലി സ്‌പൈനൽ തകരാറുമായി ജീവിക്കുന്നു, കുടുംബം സാരമായി ബാധിച്ചു.

View All
advertisement