കോഴിക്കോട്: സോളാർ തട്ടിപ്പ് കേസില്‍ സരിതാ എസ് നായര്‍ കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ ക്വറന്റീനിൽ ആയതിനാൽ അവധിക്ക് അപേക്ഷിച്ചിരുന്നു. കോഴിക്കോട് സെന്റ‌് വിൻസെന്റ‌് കോളനി ഫജർ ഹൗസിൽ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫിസിലും സോളർ പാനൽ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് വിധി.
ശിക്ഷ ഉച്ചക്ക് പ്രഖ്യാപിക്കും. ചതി, ആള്‍മാറാട്ടം, വഞ്ചന, ഗൂഢാലോചന എന്നീ നാല് കുറ്റങ്ങളാണ് സരിതാ എസ് നായര്‍ക്ക്‌മേല്‍ തെളിഞ്ഞിരിക്കുന്നത്. 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. അതേസമയം താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് സരിത കോടതിയിൽ വീണ്ടും ആവർത്തിച്ചു. സരിത കോടതിയിൽ ഹാജരാകാത്തതിനാൽ വിധി പറയുന്നത് പല തവണ മാറ്റിവച്ച കേസിലാണ് കോടതി നടപടി.
Also Read- വോട്ടെണ്ണൽ ദിനത്തിൽ ആഹ്ളാദപ്രകടനം വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
സോളാര്‍ കമ്പനിയുടെ പേരില്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്നും 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. കേസില്‍ സരിതക്കെതിരെ നിരന്തരം വാറണ്ട് പുറപ്പെടുവിച്ചിട്ടും ഹാജരാകാന്‍ തയ്യാറാവാത്ത സാഹചര്യം ഉണ്ടായിരുന്നു. തുടര്‍ന്നാണ് കേസില്‍ സരിതയെ അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിലാണ് സരിത.
Also Read- മകളുടെ ഓർമക്കായി ഒരു വാര്‍ഡ് ഏറ്റെടുത്ത് ഓക്സിജന്‍ സംവിധാനമൊരുക്കി സുരേഷ് ഗോപി എംപി
കോടതിയുടെ അറസ്റ്റ് വാറന്റ് പ്രകാരം സരിതയെ കസബ പൊലീസ് സരിതയെ അറസ്റ്റ് ചെയ്തിരുന്നു. വീട്ടിലും ഓഫീസിലും സോളർ പാനൽ സ്ഥാപിക്കുന്നതിന് പുറമേ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ടീം സോളർ കമ്പനിയുടെ ഫ്രാഞ്ചൈസി, വിൻഡ്മിൽ പദ്ധതിയിൽ പങ്കാളിത്തം എന്നിവ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്നാണ് പരാതി. കേസിൽ 2018 ഒക്ടോബറിൽ വിചാരണ പൂർത്തിയായിരുന്നു.
Also Read- വടക്കുംനാഥ ക്ഷേത്രത്തിലെ പൂജാരിക്ക് കോവിഡ്; ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനം ഇല്ല
2019 ൽ ഏപ്രിൽ വരെ 4 തവണ കേസ് വിധി പറയാൻ വച്ചെങ്കിലും സരിത ഹാജരായില്ല. 2019 മേയിൽ മജിസ്ട്രേട്ട് സ്ഥലം മാറി. പുതിയ മജിസ്ട്രേട്ട് ചുമതലയേറ്റപ്പോൾ വീണ്ടും വാദം കേട്ടു. 2021 ഫെബ്രുവരിയിൽ വീണ്ടും വിധി പറയാൻ വച്ചെങ്കിലും സരിത ഹാജരാകാത്തതിനാൽ കേസ് നീളുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.