തൃശൂര്‍: കൊറോണ രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന 'പ്രാണ പദ്ധതി' ഗവ. മെഡിക്കല്‍ കോളേജില്‍ യഥാര്‍ത്ഥ്യമായി. സംസ്ഥാനത്താദ്യമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടപ്പാക്കിയ പദ്ധതി പൊതുജനപങ്കാളിത്തത്തോടെയാണ് പൂര്‍ത്തിയായത്. രോഗികളുടെ കട്ടിലിനരികിലേക്ക് പൈപ്പ് ലൈന്‍ വഴി ഓക്‌സിജന്‍ എത്തിക്കുന്ന പദ്ധതിയാണിത്. മകള്‍ ലക്ഷ്മിയുടെ പേരില്‍ സുരേഷ് ഗോപി എം പി ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്സിജന്‍ സംവിധാനങ്ങളാണ് നല്‍കിയത്.
Also Read-
വടക്കുംനാഥ ക്ഷേത്രത്തിലെ പൂജാരിക്ക് കോവിഡ്; ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനം ഇല്ലമകളുടെ പേരില്‍ സുരേഷ് ഗോപി വര്‍ഷങ്ങളായി നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ സംവിധാനം നല്‍കിയത്. 64 കിടക്കകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ 7.6 ലക്ഷം രൂപയാണ് ചെലവ്. എംപി ഫണ്ട് ഇതിനായി ഉപയോഗിച്ചിരുന്നില്ല. ഒരു കൊറോണ രോഗി പോലും ഓക്സിജന്‍ കിട്ടാതെ മരിക്കരുത് എന്ന ആഗ്രഹത്താലാണ് ഈ സൗകര്യം ഒരുക്കുന്നതെന്ന് സുരേഷ് ഗോപി എംപി ചെക്ക് കൈമാറുന്ന വേളയില്‍ വ്യക്തമാക്കിയിരുന്നു.
Also Read-
‘ഇതെന്റെ സക്കാത്താണ്’: ഓക്സിജ൯ എത്തിക്കാ൯ ചെലവായ 85 ലക്ഷം രൂപ വേണ്ടെന്ന് പ്യാരേ ഖാ൯ആറുവാര്ഡുകളിലെ 500 ബെഡുകള്‍ക്ക് അരികിലായാണ് പ്രാണ പദ്ധതിവഴി ഓക്‌സിജന്‍ എത്തിക്കുന്നത്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തന്നെയാണ് പദ്ധതിയ്ക്ക് രൂപം നല്‍കിയത്. ഒരു കട്ടിലില്‍ ഓക്‌സിജന്‍ എത്തിക്കാന്‍ 12,000 രൂപയാണ് ചെലവ് വരുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് ചികിത്സയുടെ തുടക്കത്തില്‍ സിലിണ്ടര്‍ മുഖേനയാണ് ഇവിടെ ഓക്‌സിജന്‍ എത്തിച്ചിരുന്നത്.
Also Read-
COVID 19| രാജ്യത്ത് 24 മണിക്കൂറിൽ 3,23,144 പുതിയ കോവിഡ് രോഗികൾ; മരണം 2771‘പ്രാണ’ പദ്ധതി നടപ്പാക്കിതോടെ അതിവേഗം രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കാനായി. നിലവില്‍ പണം കൊടുത്ത് വാങ്ങുന്ന ഓക്‌സിജനാണ് ഇത്തരത്തില്‍ നല്‍കുന്നത് . എന്നാല്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ ഓക്‌സിജന്‍ നിർമാണപ്ലാന്റ് പൂര്‍ത്തിയാകും. ഇതോടെ ഓക്‌സിജന്‍ ഈ പ്ലാന്റില്‍നിന്ന് ലഭ്യമാക്കും. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 1.5 കോടി ചെലവഴിച്ചാണ് പ്ലാന്റ് നിർമിച്ചത്. ദിവസേന 250 യൂണിറ്റ് ഓക്‌സിജന്‍ ഈ പ്ലാന്റില്‍ ഉത്പാദിപ്പിക്കാനാകും.
13 ജില്ലകളിലും ജനിതകമാറ്റം വന്ന തീവ്ര വ്യാപന ശേഷിയുള്ള വൈറസ്
കേരളത്തിലെ 13 ജില്ലകളിലും ജനിതകമാറ്റം വന്ന വൈറസ് സാന്നിധ്യമുണ്ടെന്ന് കണ്ടെത്തൽ. തെരഞ്ഞെടുപ്പിന് മുൻപ് പല ജില്ലകളിൽ നിന്നായി ശേഖരിച്ച സാമ്പിൾ ഫലമാണ് സർക്കാരിന് ലഭിച്ചത്. വോട്ടെടുപ്പിന്ശേഷം വ്യാപനം ഗുരുതരമായി കൂടിയതിന് കാരണവും ജനിതകമാറ്റം വന്ന വൈറസ് തന്നെയെന്നാണ് വിലയിരുത്തൽ. പത്തനംതിട്ട ജില്ലയിൽ മാത്രമാണ് ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്താത്തത്. 13 ജില്ലകളിലും ബ്രട്ടീഷ് വകഭേദം വൈറസ് കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് വൈറസ് വകഭേദം കൂടുതല്‍ കണ്ടെത്തിയത് കണ്ണൂര്‍ ജില്ലയിലാണ്. 75 ശതമാനം. വയനാട്, മലപ്പുറം, കാസർകോട്, എറണാകുളം ജില്ലകളിലും 50 ശതമാനത്തിന് മുകളിലാണ് യുകെ വകഭേദം വന്ന വൈറസുകൾ.
Also Read-
Covid Second Wave| വീടിനകത്തും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര സർക്കാർഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.