advertisement

POCSO Case | പോക്‌സോ കേസ് ഒതുക്കാന്‍ ശ്രമിച്ചു; ഇടുക്കിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Last Updated:

തെളിവുകള്‍ നശിപ്പിക്കണമെന്ന് രാജേഷ് പെണ്‍കുട്ടിയുടെ സഹോദരനോട് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു.

തൊടുപുഴ: സ്‌കൂള്‍ വിദ്യാര്‍ഥിനിക്കെതിരെയുള്ള ലൈംഗിക പീഡനം(Rape) ഒതുക്കാന്‍ ശ്രമം നടത്തിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍(Arrest). സ്‌കൂളിലെ ജീവനക്കാരന്‍ രാജേഷ് പീഡിപ്പിച്ചെന്ന പരാതി പണം നല്‍കി മറച്ചുവച്ചെന്ന കുറ്റത്തിനാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികുമാര്‍ അറസ്റ്റിലായത്.
രാജേഷ് കുട്ടിയെ കാലങ്ങളായി പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. തെളിവുകള്‍ നശിപ്പിക്കണമെന്ന് രാജേഷ് പെണ്‍കുട്ടിയുടെ സഹോദരനോട് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ജനുവരി 26ന് ആണ് സ്‌കൂള്‍ അധികൃതര്‍ ഇടപെട്ട് പോക്‌സോ കേസ് ഒത്തുതീര്‍പ്പാക്കിയത്.
17കാരിയായ പഠനം നിര്‍ത്തി ബാറില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചു; അമ്മയ്‌ക്കെതിരെ കേസ്
പ്രായപൂര്‍ത്തിയാകാത്ത മകളെ പഠനം നിര്‍ത്തി ബാറില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചെന്ന പരായില്‍ അമ്മയ്ക്കെതിരെ കേസ്. മാര്‍ച്ച് 15 നാണ് അമ്മയ്ക്കും അമ്മയുടെ പങ്കാളിക്കെതിരെ പൊലീസ് കേസെടുത്തത്.
advertisement
കുടുംബം പോറ്റുന്നതിനായി പഠനം നിര്‍ത്തി ബാറില്‍ ജോലി ചെയ്യണമെന്ന് അമ്മയും പങ്കാളിയും ശ്രമിച്ചതായി പരാതിയല്‍ പറയുന്നു. പീഡനം സഹിക്കാന്‍ സാധിക്കാതെ ഇതിനിടയില്‍ പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഒളിച്ചോടിയിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയെങ്കിലും അമ്മയുടെ കൂടെ പോകാന്‍ കുട്ടി വിസമ്മതിച്ചെന്നും ന്യൂ പന്‍വേല്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ഗിരി പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയപ്പോയാണ് പീഡന വിവരം തുറന്ന് പറഞ്ഞത്.
advertisement
ഇരുവര്‍ക്കുമെതിരെ ഐപിസി സെക്ഷന്‍ 323 പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തതായും സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ഗിരി വ്യക്തമാക്കി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
POCSO Case | പോക്‌സോ കേസ് ഒതുക്കാന്‍ ശ്രമിച്ചു; ഇടുക്കിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
Next Article
advertisement
കാരവാനിൽ രഞ്ജിത്ത് മാത്രം; അതിക്രമത്തിന് ശേഷം നടിയെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല
കാരവാനിൽ രഞ്ജിത്ത് മാത്രം; അതിക്രമത്തിന് ശേഷം നടിയെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല
  • ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

  • കാരവാനിൽ രഞ്ജിത്ത് മാത്രമാണ് ഉണ്ടായിരുന്നത്, മറ്റ് ആളുകൾ ഉണ്ടോയെന്ന് അന്വേഷണം തുടരുന്നു

  • അതിക്രമത്തിന് ശേഷം രഞ്ജിത്ത് നടിയെ ഫോണിൽ വിളിച്ചെങ്കിലും നടി ഫോൺ എടുത്തില്ല

View All
advertisement