മുംബൈ
:പ്രായപൂര്‍ത്തിയാകാത്ത മകളെ പഠനം നിര്‍ത്തി ബാറില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചെന്ന പരായില്‍ അമ്മയ്ക്കെതിരെ കേസ്. മാര്‍ച്ച് 15 നാണ് അമ്മയ്ക്കും അമ്മയുടെ പങ്കാളിക്കെതിരെ പൊലീസ് കേസെടുത്തത്.
കുടുംബം പോറ്റുന്നതിനായി പഠനം നിര്‍ത്തി ബാറില്‍ ജോലി ചെയ്യണമെന്ന് അമ്മയും പങ്കാളിയും ശ്രമിച്ചതായി പരാതിയല്‍ പറയുന്നു. പീഡനം സഹിക്കാന്‍ സാധിക്കാതെ ഇതിനിടയില്‍ പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഒളിച്ചോടിയിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയെങ്കിലും അമ്മയുടെ കൂടെ പോകാന്‍ കുട്ടി വിസമ്മതിച്ചെന്നും ന്യൂ പന്‍വേല്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ഗിരി പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയപ്പോയാണ് പീഡന വിവരം തുറന്ന് പറഞ്ഞത്.
ഇരുവര്‍ക്കുമെതിരെ ഐപിസി സെക്ഷന്‍ 323 പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തതായും സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ഗിരി വ്യക്തമാക്കി.
Arrest | പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെ ഉപേക്ഷിച്ചു പോയ യുവതി സുഹൃത്തിനൊപ്പം അറസ്റ്റില്‍
തിരുവനന്തപുരം നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത 2 പെൺമക്കളെ ഉപേക്ഷിച്ച് മുപ്പതുകാരനൊപ്പം പോയ നാല്‍പ്പത്തിനാലുകാരിയും യുവാവും അറസ്റ്റിൽ. നെടുമങ്ങാട് കരിപ്പൂര് കാരാന്തല എംഎസ് കോട്ടേജ് ഇടവിളാകം വീട്ടിൽ എസ് മിനിമോൾ(44), കാച്ചാണി ഊന്നംപാറ ഷൈജു ഭവനിൽ ജെ ഷൈജു(30, ജിംനേഷ്യം ട്രൈനർ) എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്.
മിനിമോളുടെ നെയ്യാറ്റിൻകര സ്വദേശിയായ ഭർത്താവ് 9 വർഷമായി ഗൾഫിലാണ്. ഗൾഫിൽ നിന്നും ഇന്നലെ നാട്ടിൽ എത്തിയ ഭർത്താവ് ഭാര്യയെ കാണാനില്ലെന്ന് വലിയമല പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മിനിമോളും ഷൈജുവും അറസ്റ്റിലായത്.
അഞ്ച് വർഷമായി ഇരുവരും പ്രണയത്തിൽ ആയിരുന്നു. 5 ദിവസം മുൻപാണ് ഇരുവരും വീട് വിട്ടിറങ്ങിയതെന്നും ഇക്കഴിഞ്ഞ 17ന് കാച്ചാണിയിലെ ഒരു ഓഡിറ്റോറിയത്തിൽ വച്ച് മിനിമോളും ഷൈജുവും വിവാഹിതരായെന്നും പൊലീസ് അറിയിച്ചു. മിനിമോൾക്ക് 11ഉം 13ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് ഉള്ളത് എന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഇവരെ കോടതിയിൽ ഹാജരാക്കി. മിനിമോളെ കോടതി റിമാൻഡ് ചെയ്തു. ഷൈജുവിനെ ജാമ്യത്തിൽ വിട്ടു.
ഐസിയുവിൽ കഴിഞ്ഞ 58കാരന് കൂട്ടിരിക്കാനെത്തിയ ഭാര്യ യുവാവിനൊപ്പം പോയതായി പരാതി
കോട്ടയം മെഡിക്കൽ കോളേജിൽ (Medical College Hospital Kottayam) തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന (ICU) അന്‍പത്തിയെട്ടുകാരനായ ഭര്‍ത്താവിന് കൂട്ടിരിക്കാനെത്തിയ നാല്‍പ്പത്തിനാലുകാരിയായ ഭാര്യ യുവാവിനൊപ്പം കടന്നതായി പരാതി. ചികിത്സക്കുശേഷം വീട്ടിലെത്തിയ പള്ളിപ്പുറം സ്വദേശിയാണ് ചേർത്തല പൊലീസിൽ പരാതി നൽകിയത്.
ഇയാൾ അൾസർ ബാധിച്ച് ജനുവരി 17 മുതൽ 26വരെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കൂട്ടിരിക്കാനെത്തിയ ഭാര്യ, മറ്റൊരു രോഗിയുടെ സഹായത്തിനെത്തിയ അടൂർ സ്വദേശിയായ യുവാവുമായി ഇവിടെ വച്ച് പരിചയത്തിലായി.
26ന് ഭർത്താവിനെ വാർഡിലേക്കു മാറ്റിയ ശേഷമാണ് വീട്ടമ്മ യുവാവിനൊപ്പം കടന്നത്. ചികിത്സക്കായി ബന്ധുക്കൾ നൽകിയ പണം ഉൾപ്പെടെ ഇവർ കൊണ്ടുപോയെന്ന് പരാതിയിൽ പറയുന്നു.നാട്ടിൽ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം പിൻവലിച്ചതായും പരാതിയിൽ ഉണ്ട്.
ജോലി കഴിഞ്ഞ് മടങ്ങിയ വീട്ടമ്മയെ തടഞ്ഞുനിർത്തി അപമാനിച്ചു; രണ്ടുപേർ അറസ്റ്റിൽ
കൊല്ലം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയെ തടഞ്ഞുനിർത്തി അപമാനിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. കൊല്ലം കുന്നിക്കോട് മേലിലയിലാണ് സംഭവം. മേലില സ്കൂള്‍ ജങ്ഷനില്‍ മനോജ് ഭവനില്‍ മനോജ്, കിണറ്റിന്‍കര വയലിറക്കത്ത് വീട്ടില്‍ ഗണേഷ് എന്നിവരെയാണ് കുന്നിക്കോട് പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി എട്ടോടെ ജോലി കഴിഞ്ഞു മടങ്ങിയ വീട്ടമ്മയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഇവര്‍ ആക്രമിക്കുകയായിരുന്നു.
Also Read-Acid attack | മദ്യപിക്കുന്നതിനിടയില്‍ വഴക്ക്; ഇടുക്കിയിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു
പുനലൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ യുവതി ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോൾ വീടിന് സമീപം വെച്ചാണ് അതിക്രമത്തിന് ഇരയായത്. ഓട്ടോയിലെത്തിയ രണ്ടുപേര്‍ യുവതിയെ കടന്നുപിടിക്കുകയും അക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതി ഉച്ചത്തിൽ ബഹളം വെച്ചതോടെ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ഓട്ടോയുടെ നമ്പരും പേരും നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കുന്നിക്കോട് പൊലീസ് അന്വേഷണം നടത്തി ഇരുവരെയും പിടികൂടിയത്. ഇവരെ പുനലൂർ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.