തിരുവനന്തപുരം: മിഠായിയും പലഹാരവും നല്കി പ്രലോഭിപ്പിച്ച് 11 വയസ്സുകാരിയെ പീഡിപ്പിച്ച (Rape) സംഭവത്തില്‍ പ്രതി പിടിയല്‍. ഇടവ വെറ്റക്കട കുഞ്ഞിക്കമെഴികം വീട്ടില്‍ ഹസന്‍കുട്ടി എന്നുവിളിക്കുന്ന അബു (47) വാണ് പിടിയിലായത് (Arrest) ദിവസവും ബസില്‍ സ്കൂളില്‍ വരുന്ന കുട്ടിക്ക് ബസ് സ്റ്റോപ്പില്‍ വച്ച് പലഹാരങ്ങള്‍ വാങ്ങിനല്‍കിയാണ് പ്രതി അടുപ്പം സ്ഥാപിച്ചത്.
കഴിഞ്ഞ 16-ന് സ്കൂളിന് മുന്നിലെ കടയില്‍ നിന്നും കുട്ടിക്ക് മിഠായി വാങ്ങി നല്‍കിയശേഷമാണ് ലൈംഗികാതിക്രമണം നടത്തിയത് തുടര്‍ന്ന് വൈകുന്നേരം സ്കൂള്‍വിട്ട് ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കണമെന്നും കൂടുതല്‍ മിഠായിയും മറ്റും വാങ്ങിത്തരാമെന്നു പറഞ്ഞാണ് പ്രതി പോയതെന്ന് പൊലീസ് പറഞ്ഞു.
എന്നാല്‍ ക്ലാസില്‍ എത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവിക തോന്നിയ അധ്യാപകര്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാരും സ്കൂള്‍ അധികൃതരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുന്നത്.
കുട്ടിക്ക് മിഠായിയും പലഹാരവും വാങ്ങിനല്‍കിയ കടയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വര്‍ക്കല ഡിവൈ.എസ്.പി. പി.നിയാസിന്റെ നേതൃത്വത്തില്‍ അയിരൂര്‍ ഇന്‍സ്പെക്ടര്‍ വി.കെ.ശ്രീജേഷ്, എസ്.ഐ. ആര്.സജീവ്, ഗ്രേഡ് എസ്.ഐ. ബിജു, ഗ്രേഡ് എ.എസ്.ഐ. സുനില്‍ കുമാര്‍, എസ്.സി.പി.ഒ. ജയ് മുരുകന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Arrest |മോഷണക്കേസില്‍ കൂട്ടാളിയായ സുഹൃത്തിന്റെ അമ്മയുടെ മാല പൊട്ടിച്ചോടി; പ്രതി അറസ്റ്റില്‍
അരീക്കോട് ഊര്‍ങ്ങാട്ടിരിയില്‍ മോഷണക്കേസില്‍ കൂട്ടാളിയായ സുഹൃത്തിന്റെ അമ്മയുടെ മാല പൊട്ടിച്ചോടിയ പ്രതി പിടിയില്‍. പൂവത്തിക്കല്‍ മുല്ലഞ്ചേരി മനാഫ് (29) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നിരവധി മോഷണ കേസുകളുമായി ബന്ധപ്പെട്ട് കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് നാടുകടത്തപ്പെട്ട പൂവ്വത്തിക്കല്‍ സ്വദേശി അബ്ദുല്‍ അസീസ് എന്ന അറബി അസീസിന്റെ കൂട്ടാളിയാണ് മനാഫെന്നും അറബി അസീസിന്റെ മാതാവിന്റെ മാലയാണ് മനാഫ് പൊട്ടിച്ചോടിയതെന്നും അരീക്കോട് ഇന്‍സ്പക്ടര്‍ ലൈജുമോന് പറഞ്ഞു.
മാല പൊട്ടിച്ചോടുന്നതിനിടെ പ്രതിയെ അതിസാഹസികമായി പിടികൂടുകയായിരുന്നു. അരീക്കോടും സമീപ പ്രദേശങ്ങളിലുമായി നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് പിടിയിലായ മനാഫ്. പ്രതിയുടെ കൈവശമുണ്ടായിരുന്ന മാലയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Also read:
Acid attack | മദ്യപിക്കുന്നതിനിടയില്‍ വഴക്ക്; ഇടുക്കിയിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു
പൊലീസ് ഇന്‍സ്പക്ടര്‍ സി വി ലൈജുമോന്, സബ്ബ് ഇന്‍സ്പക്ടര്‍മാരായ അഹ്മദ്, മുഹമ്മദ് ബഷീര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാര്‍മാരായ സലീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.