HOME /NEWS /Crime / തിരുവനന്തപുരത്ത് വിദ്യാർഥിനികൾക്കുനേരെ നഗ്നത പ്രദർശിപ്പിച്ച വില്ലേജ് ഓഫീസറെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു

തിരുവനന്തപുരത്ത് വിദ്യാർഥിനികൾക്കുനേരെ നഗ്നത പ്രദർശിപ്പിച്ച വില്ലേജ് ഓഫീസറെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

വിദ്യാർത്ഥിനികൾ ബഹളംവച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ച വില്ലേജ് ഓഫീസറെ മ്യൂസിയം പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിയിരുന്നു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    തിരുവനന്തപുരം: നഗരത്തിൽ വിദ്യാർത്ഥിനികൾക്കുനേരെ നഗ്നന പ്രദർശിപ്പിച്ച വില്ലേജ് ഓഫീസറെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. ഷിജുകുമാർ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലടുത്തത്. കഴിഞ്ഞ ദിവസം രാത്രി പട്ടം പ്ലാമൂട്ടിലായിരുന്നു സംഭവം. വിദ്യാർത്ഥിനികൾ ബഹളംവച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ മ്യൂസിയം പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിയിരുന്നു.

    തിരുവനന്തപുരം നഗരത്തിൽ അടുത്തിടെയായി ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുകയാണ്. ലേഡീസ് ഹോസ്റ്റലിന് മുമ്പിൽ രാത്രി നഗ്നതാപ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. വട്ടിയൂർക്കാവ് മൂന്നാംമൂട് വയലിക്കട ചന്ദ്രികാഭവനിൽ മുത്തുരാജാണ് മ്യൂസിയം പൊലീസിന്‍റെ കസ്റ്റഡിയിലായത്.

    രാത്രി 10.30ഓടെ കോട്ടൺഹിൽ സ്‌കൂളിന് സമീപത്തുള്ള ലേഡീസ് ഹോസ്റ്റലിന് മുന്നിൽ ഓട്ടോയുമായി എത്തിയ ഇയാൾ മുകൾനിലയിൽ പഠിക്കുകയായിരുന്ന വിദ്യാർത്ഥിനികൾക്കുനേരെ നഗ്നതാപ്രദർശനം നടത്തുകയുമായിരുന്നു.

    Also Read- അഞ്ച് കിലോമീറ്ററിനുള്ളിൽ 5 മാസം കൊണ്ട് 7 ആക്രമണം; തലസ്ഥാനത്ത് സ്ത്രീകൾക്കെതിരെ ആക്രമണപരമ്പര

    ഈ സംഭവത്തിനുശേഷം മുത്തുരാജ് സ്ഥലംവിട്ടു. മുത്തുരാജിന്റെ ഓട്ടോയുടെ നമ്പരും അടയാളങ്ങളും സഹിതം വിദ്യാർത്ഥിനികൾ ഉടൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതും സി.സി ടിവി ദൃശ്യങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിനുമൊടുവിൽ മുത്തുരാജ് കസ്റ്റഡിയിലാകുകയായിരുന്നു.

    First published:

    Tags: Crime news, Thiruvananthapuram