മോഹൻലാലിനൊപ്പം ശബരിമല കയറിയ SHO യ്ക്ക് സ്ഥലംമാറ്റവും കാരണം കാണിക്കൽ നോട്ടീസും

Last Updated:

മോഹൻലാലിനൊപ്പം ശബരിമല കയറിയതിന് പിറ്റേന്നാണ് SHOയെ സ്ഥലം മാറ്റിയത്

News18
News18
നടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയ സ്റ്റേഷൻ ഹൌസ് ഓഫീസർക്ക് (SHO) സ്ഥലംമാറ്റവും കാരണം കാണിക്കൽ നോട്ടീസും. തിരുവല്ല എസ്എച്ച്ഒ ആയിരുന്ന ബി.സുനിൽ കൃഷ്ണനെയാണ് സ്ഥലം മാറ്റിയതും വിശദീകരണം നൽകാനും ആവശ്യപ്പെട്ടത് .
മോഹൻലാലിനൊപ്പം ശബരിമല കയറിയതിന് പിറ്റേന്നാണ് ബി.സുനിൽ കൃഷ്ണനെ സ്ഥലം മാറ്റിയത്. തുടർന്ന് തിരുവല്ല ഡിവൈഎസ്പി എസ്എച്ച്ഒയോട് സംഭവത്തിൽ വിശദീകരണം തേടുകയായിരുന്നു. ദീർഘകാലമായി ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് സുനിൽ കൃഷ്ണൻ അനുമതി വാങ്ങിയത്.
എന്നാൽ മോഹൻലാലിനൊപ്പമാണ് മലകയറുന്നുതെന്ന എന്ന വിവരം എസ്എച്ച്ഒ മറച്ചുവച്ചു. ശബരിമലയിൽ പോകാൻ അനുമതി വാങ്ങുന്നതിന് വസ്തുതകൾ ബോധപൂർവം മറച്ചുവച്ചതിനാണ് നടപടിയെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മോഹൻലാലിനൊപ്പം ശബരിമല കയറിയ SHO യ്ക്ക് സ്ഥലംമാറ്റവും കാരണം കാണിക്കൽ നോട്ടീസും
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement